തെ​യ്യോ​ട്ടു​ചി​റ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, June 16, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 20 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച തെ​യ്യോ​ട്ടു​ചി​റ പാ​ലം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​റി​ലെ ഏ​റ്റ​വും സു​പ്ര​ധാ​ന ആ​ത്മീ​യ കേ​ന്ദ്ര​മാ​യ ക​മ്മു സൂ​ഫി മ​ഖാ​മി​ന​ടു​ത്തു​ള്ള നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ ദി​നേ​ന സ​ഞ്ച​രി​ച്ചി​രു​ന്ന പാ​ലം പി​ല്ല​റു​ക​ളും കൈ​വ​രി​ക​ളും ദ്ര​വി​ച്ച് അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
ഈ ​പാ​ലം പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് മ​ല​പ്പു​റം പാ​ല​ക്കാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ പാ​ലം നി​ർ​മി​ച്ച​ത്. വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​ടി.​ഹൈ​ദ്രോ​സ് ഹാ​ജി, മെ​ംബർ സു​ലൈ​മാ​ൻ, അ​ബ്ദു, യൂ​സു​ഫ് അ​ലാ​ലു​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.