റ​ബ​ർ വി​ല വ​ർ​ധ​ന: ​പ്ര​തീ​ക്ഷ​യോടെ ന​ഴ്സ​റി ഉ​ട​മ​ക​ൾ
Monday, June 17, 2019 12:45 AM IST
നി​ല​ന്പൂ​ർ: റ​ബ​ർ​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തീ​ക്ഷ​യു​മാ​യി റ​ബ​ർ ന​ഴ്സ​റി​ക​ൾ. അ​ഞ്ചു വ​ർ​ഷ​ത്തി​ന് ശേ​ഷം റ​ബ​ർ വി​ല 160 തി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ റ​ബ​ർ ന​ഴ്സ​റി ഉ​ട​മ​ക​ളും ശുഭപ്രതീക്ഷയിലാ​ണ്.

റ​ബ​ർ വി​ല ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ പു​തി​യ പ്ലാ​ന്‍റി​ംഗിന് ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് ന​ഴ്സ​റി​ക​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​യ​ത്. 2013-ൽ ​റ​ബ​ർ തൈ​ക​ൾ​ക്ക് 142 രൂ​പ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് നി​ല​വി​ൽ 60 രു​പ​യാ​ണ് വി​ല.

ഉ​ത്്പാ​ദ​ന ചിെല​വി​ന്‍റെ പ​കു​തി പോ​ലും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ റ​ബ​ർ​തൈ​ക​ളു​ടെ ഉ​ൽ​പാ​ദ​നം അ​ഞ്ചി​ൽ ഒ​ന്നാ​യി കു​റ​ച്ചി​ട്ടു പോ​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ഴ്സ​റി​ക​ളി​ൽ ന​ല്ലൊ​രു ഭാ​ഗം വി​റ്റ​ഴി​ക്ക​പ്പെ​ടാ​തെ കി​ട​ന്നി​രു​ന്നു.

ആ​ർ​ആ​ർ​എ 105, 414, 430 കൂ​ട​തൈ​ക​ളും ക​പ്പു തൈ​ക​ളു​മാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ റ​ബ​ർ ന​ഴ്സ​റി​ക​ളി​ലു​ള്ള​ത്.

പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, മം​ഗ​ലാ​പു​രം, കാ​സ​ർ​കോ​ഡ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നി​ല​ന്പൂ​രി​ൽ നി​ന്നു​മാ​ണ് ക​യ​റ്റി പോ​യി​രു​ന്ന​ത്.

റ​ബ​ർ വി​ല ഉ​യ​രു​ന്ന​തും അ​ന്താ​രാ​ഷ്‌ട്ര വി​പ​ണി​യി​ലും കി​ഴ​ക്കേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും റ​ബ്ബ​ർ ല​ഭ്യ​ത കു​റ​ഞ്ഞ​തും പു​തി​യ പ്ലാ​ന്‍റിം​ഗി​ന് ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഴ്സ​റി ഉ​ട​മ​ക​ൾ.