പണിമുടക്ക് ശക്തമാക്കുമെന്ന് ഡോക്ടർമാര്‌
Monday, June 17, 2019 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ൽ​ക്ക​ത്ത​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ യു​വ​ഡോ​ക്ട​ർ​ക്കു നേ​രെ ന​ട​ന്ന ക്രൂ​ര​മാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ദേ​ശീ​യ ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഡോ​ക്ട​ർ​മാ​രും പ​ണി മു​ട​ക്കും. ഇ​ന്നു രാ​വി​ലെ ആ​റു​മു​ത​ൽ 18നു ​രാ​വി​ലെ ആ​റു വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.
സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​പി വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​നം 24 മ​ണി​ക്കൂ​ർ നി​ർ​ത്തി​വ​യ്ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​ണി​മു​ട​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും.
പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും വി​ശ​ദീ​ക​ര​ണ​യോ​ഗ​ങ്ങ​ളും ന​ട​ത്തും. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ രാ​വി​ലെ എ​ട്ടു മു​ത​ൽ 10 മ​ണി വ​രെ ഒ​പി ബ​ഹി​ഷ്ക​രി​ച്ച് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ​യും ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ​യു​ വ​ർ​ധി​ച്ചു വ​രു​ന്ന അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാന്‌ കേ​ന്ദ്ര നി​യ​മം കൊ​ണ്ടു വ​രി​ക, കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​നി​ര​യാ​യ​വ​ർ​ക്ക് നീ​തി ഉ​റ​പ്പു വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ഐ​എം​എ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ നി​ലാ​ർ മു​ഹ​മ്മ​ദ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ജ​ലാ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ദ​ന്ത​ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധി​ക്കും. ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ 11 മ​ണി​ക്ക് മ​ല​പ്പു​റം ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. ഇ​ന്ന് ജി​ല്ല​യി​ലെ ദ​ന്താ​ശു​പ​ത്രി​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.