വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ടു​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, June 17, 2019 12:45 AM IST
നി​ല​ന്പു​ർ: നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ടു​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. രാ​മം​കു​ത്ത് ഗ്രീ​ൻ​വാ​ലി റ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ നി​ർ​ധ​ന​രാ​യ 120 കു​ട്ടി​ക​ൾ​ക്ക് നോ​ട്ട് ബു​ക്കു​ക​ൾ കൈ​മാ​റി.
ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ണ്‍​സ​ൾ​ട്ടീ​വ് അം​ഗ​വും മ​ല​യോ​ര വി​ക​സ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി വ​യ​ലി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പൊ​തു​ച​ട​ങ്ങ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷാ​ദ് തൊ​ട്ടി​യ​ൻ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക സീ​ന​ത്ത്, ജ​ന​ശ്രീ ക്ല​ബ് പ്ര​സി​ഡ​ൻ​റ് അ​ഫ്സ​ത്ത്, ഷാ​ജി അ​രി​ന്പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ, ക​രു​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും സി​ബി വ​യ​ലി​ൽ ത​ന്‍റെ സ്ഥാ​പ​ന​മാ​യ മേ​രി മാ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 10,000 ത്തോ​ളം നോ​ട്ട് ബു​ക്കു​ക​ൾ ന​ൽ​കി​യി​രു​ന്നു.