പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്ക് കൈ​ത്താ​ങ്ങ്
Monday, June 17, 2019 12:45 AM IST
ക​രു​വാ​ര​കു​ണ്ട്: പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്ക് കൈ​ത്താ​ങ്ങു​മാ​യി ഇ​രി​ങ്ങാ​ട്ടി​രി​യി​ലെ ജീ​നി​യ​സ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ. ക​ഴി​ഞ്ഞ റം​സാ​നി​ന് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ക​ർ സ​മാ​ഹ​രി​ച്ച ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി.
200 ൽ ​പ​രം രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​നം പ​ക​രു​ന്ന ക​രു​വാ​രകു​ണ്ടി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​ക്ക് സ്വ​ന്തം കെ​ട്ടി​ടം ഒ​രു​ങ്ങു​ക​യാ​ണ്. തു​ക ക​ണ്ടെ​ത്താ​ൻ ക​രു​വാ​ര​കു​ണ്ടി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ ഉൗ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ റം​സാ​നി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​രി​ങ്ങാ​ട്ടി​രി ജീ​നി​യ​സ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ക​ർ സ​മാ​ഹ​രി​ച്ച​ത്. ഇ​രി​ങ്ങാ​ട്ടി​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജീ​നി​യ​സ് ഭാ​ര​വാ​ഹി​ക​ൾ തു​ക പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രെ ഏ​ൽ​പ്പി​ച്ചു.റ​സാ​ഖ് ഇ​രി​ങ്ങാ​ട്ടി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ർ​ഡ് അം​ഗം വി.​ഷെ​ബീ​റ​ലി, പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് പ​റ​ന്പി​ൽ, അ​ഷ്റ​ഫ് കു​ണ്ടു​കാ​വി​ൽ, ടി.​കെ.​മു​ഷ്താ​ഖ്, പി.​ഷെ​ഫീ​ഖ്, ഷ​ബീ​ർ പൊ​തു​വ​ച്ചോ​ല, ബ​ഷീ​ർ പു​ത്തൂ​ർ, ഫ​സ​ലു​ൽ ഹ​ഖ്, നാ​ണി​പ്പ ഇ​രി​ങ്ങാ​ട്ടി​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.