അ​നു​സ്മ​ര​ണ​വും ക്ഷേ​മ​നി​ധി കാ​ർ​ഡ് വി​ത​ര​ണ​വും
Monday, June 17, 2019 12:45 AM IST
പാ​ണ്ടി​ക്കാ​ട്: കേ​ര​ളാ സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മ​ഞ്ചേ​രി ഏ​രി​യാ ക​മ്മ​റ്റി ടി.​കെ.​കു​ഞ്ഞ​ച്ച​ൻ അ​നു​സ്മ​ര​ണ​വും അം​ഗ​ങ്ങ​ൾ​ക്കു​ള്ള ക്ഷേ​മ​നി​ധി കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം എം.​അ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ര​ന്പ​യി​ൽ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.​പി.​രാ​വു​ണ്ണി, എം.​മു​ൻ​ഷാ​ദ്, എ​ൻ.​ടി.​ഹ​രി​ദാ​സ​ൻ, യൂ​ന​സ് വ​ട​ക്ക​ൻ, കെ.​സു​ന്ദ​ര​ൻ, രാ​മ​ച​ന്ദ്ര​ൻ എ​ള​ങ്കൂ​ർ, അ​യ്യ​പ്പ​ൻ മ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​എ​സ്കെ​ടി​യു മ​ഞ്ചേ​രി ഏ​രി​യാ ക​മ്മ​റ്റി ന​ട​ത്തി​യ ടി.​കെ.​കു​ഞ്ഞ​ച്ച​ൻ അ​നു​സ്മ​ര​ണം എം.​പി.​അ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.