ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, June 17, 2019 12:45 AM IST
കാ​ളി​കാ​വ്: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽഅനുമോദിച്ചു.​പ​ഞ്ചാ​യ​ത്തി​ലെ എ​ണ്‍​പ​ത് വി​ദ്യാഥിക​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. നീ​റ്റ് എ​ൻ​ഡ്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യ മു​ഹ​മ്മ​ദ് ഷാ​ബി​ന് കാ​ളി​കാ​വ് ഖു​മൈ​നി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ട്സ് ക്ല​ബ് മൊ​മ​ന്‍റോ ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ന​ജീ​ബ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​ടി.​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി.​അ​സ്മാ​ബി, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​രാ​മ​ച​ന്ദ്ര​ൻ, ക്ഷേ​മ​കാ​ര്യ ചെ​യ​ർ പേ​ഴ്സ​ണ്‍ സി.​കെ.​ഹ​സീ​ന, മെ​ന്പ​ർ​മാ​രാ​യ ചാ​ത്തു​ക്കു​ട്ടി, ഇ​ന്പി​ച്ചി ബീ​വി, കെ. ​ടി.​ആ​യി​ഷ, ഖു​മൈ​നി ക്ല​ബ്ബ് സെ​ക്ര​ട്ട​റി വി.​സാ​ബു, മു​ഹ​മ്മ​ദ് ഷാ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​രു​വാ​ര​കു​ണ്ട്: കെ​എ​സ്‌യു തു​വ്വൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ തു​വ്വൂ​രി​ലെ​യും, പ​രി​സ​ര​ങ്ങ​ളി​ലെ​യും നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളെ​യും, നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച പാ​യി​പ്പു​ല്ല് സ്വ​ദേ​ശി പി.​ഫാ​ഹി​മ ത​സ്നീ​മി​നെ​യു​മാ​ണ് ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ച​ത്.
സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ​എ​സ്‌യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫാ​യി​സ് കു​രി​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ന്ദ്ര​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സു​രേ​ഷ് ബാ​ബു, റ​ഷീ​ദ് പൊ​റ്റ​യി​ൽ, കെ.​ടി.​ജ്യോ​തി ,കെ.​വി.​സു​രേ​ഷ് ബാ​ബു, എ​ൻ.​പി.​നി​ർ​മ​ല, കെ.​പി.​ഗി​രീ​ഷ്, വി​ഷ്ണു വി​ജ​യ​ൻ, എ.​പി.​നാ​സി​ഹ്, ടി.​ജു​നൈ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല​പ്പു​റം: വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്ത് അ​നു​മോ​ദി​ച്ചു.
ചേ​ലേ​ന്പ്ര ബി​എ​ഡ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങ് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ എം.​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഉ​ണ്ണി.​സി.(​മ​ഹാ​ത്മാ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി എ​ഡ്യുക്കേ​ഷ​ൻ ) അ​ബു കു​മ്മാ​ളി (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഏ​ക​ണോ​മി​ക്സ് യൂ​ണി​വേ​ഴ്സി​റ്റി) എം​ബി​ബി​എ​സ് ക​ര​സ്ഥ​മാ​ക്കി​യ ഷീ​ജ വ​ത്സ​ൻ, മു​ഹ​മ്മ​ദ് ഹ​ബീ​ബ്, മി​ക​ച്ച കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​യ സാ​ന്ത്വ​നം അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, സം​സ്ഥാ​ന തെ​ങ്ങ് ക​യ​റ്റ മ​ത്സ​ര വി​ജ​യി സി.​അ​നു​ഷ, സം​സ്ഥാ​ന പ​ഞ്ച​ഗു​സ്തി മ​ത്സ​ര വി​ജ​യി ടി.​പി​രാ​ഗി, നാ​ഷ​ണ​ൽ മീ​ൻ​സ് കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് വി​ജ​യി​ക​ളാ​യ വി.​യെ​ലെ​ന, അ​ന​ന്യ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ വി​ജ​യ​ല​ക്ഷ്മി, പൊ​യി​ൽ​തൊ​ടി ആം​ഗ​ണ​വാ​ടി ഹെ​ൽ​പ്പ​ർ സു​മി​ത്ര, പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ, യു​എ​സ്എ​സ്, എ​ൽ​എ​സ്എ​സ് വി​ജ​യി​ക​ൾ എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജ​മീ​ല, പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സി.​ശി​വ​ദാ​സ​ൻ, അ​ബ്ദു​ൽ അ​സീ​സ് , ഉ​ദ​യ​കു​മാ​രി, കെ, ​ദാ​മോ​ദ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​ഉ​മ്മ​ർ​ഫാ​റൂ​ഖ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി.​ഷ​ബീ​ർ അ​ലി, സി.​കെ.​സു​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.