നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ കൃ​ഷി​ ഉപേ​ക്ഷി​ക്കു​ന്ന​വര്‌ നി​ര​വ​ധി
Monday, June 17, 2019 12:45 AM IST
നി​ല​ന്പൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ കൃ​ഷി ഉ​പേ​ക്ഷി​ച്ച​ത് നൂ​റു ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ 100 ഓ​ളം സ​മ​ര​ങ്ങ​ൾ​ക്കാ​ണ് നി​ല​ന്പൂ​ർ നോ​ർ​ത്ത്, സൗ​ത്ത് ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ൾ സാ​ക്ഷ്യം വ​ഹി​ച്ച​ത്.
പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് വ​ന​പാ​ല​ക​ർ ന​ൽ​കു​ന്ന മ​റു​പ​ടി​യി​ൽ ക​ർ​ഷ​ക​ർ മ​ട​ങ്ങു​ന്ന​ത​ല്ലാ​തെ പ​രി​ഹാ​രം ഒ​ന്നും ഉ​ണ്ടാ​ക്കു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​ത്. വ​നം വ​കു​പ്പ് വ​ന​നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത​ല്ലാ​തെ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.
മൂ​ത്തേ​ടം, അ​മ​ര​ന്പ​ലം, ക​രു​വാ​ര​ക്കു​ണ്ട്, ചോ​ക്കാ​ട്, പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ്, ക​രു​ളാ​യി, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. ശ​നി​യാ​ഴ്ച്ച മൂ​ത്തേ​ട​ത്ത് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ആ​സാം മോ​ഡ​ൽ ഫെ​ൻ​സിം​ഗ് നി​ർ​മി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ചെല​വ് അ​ധി​ക​മാ​യ​തി​നാ​ൽ അ​ത് മ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക പ്ര​യാ​സ​മാ​കും. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ നി​യോ​ഗി​ച്ച വ​നം ദ്രു​ത ക​ർ​മ സേ​ന​യി​ൽ ആ​വ​ശ്യ​ത്തി​ന് വാ​ഹ​ന​മോ ജീ​വ​ന​ക്കാ​രോ ഇ​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, കാ​ട്ടാ​ന​ക​ളെ നേ​രി​ടാ​ൻ ഇ​വ​രു​ടെ കൈ​യി​ൽ റ​ബ​ർ ബു​ള്ള​റ്റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.
നി​ല​ന്പൂ​ർ ടൗ​ണി​ൽ വ​രെ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം കൃ​ഷി​ക​ൾ ന​ഷ്ട​മാ​യി ക​ട​ക്കെ​ണി​യി​ൽ അ​ക​പ്പെ​ട്ട ക​ർ​ഷ​ക​രാ​ണ് കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ കൂ​ടാ​തെ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യ​വും അ​തി​രൂ​ക്ഷ​മാ​ണ്. കാ​ട്ടു​പ​ന്നി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യു​മി​ല്ല. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വയ്ക്കാ​ൻ നി​യ​മം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും അ​തി​ലെ നി​യ​മ ത​ട​സ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ഗു​ണം ചെ​യ്തി​ല്ല.