വെ​ള്ള​ക്കെ​ട്ടി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി
Monday, June 17, 2019 12:45 AM IST
ക​രു​വാ​ര​കു​ണ്ട്: പു​ന്ന​ക്കാ​ട് വാ​ക്കോ​ട് പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര​യും, കാ​ൽ​ന​ട​യാ​ത്ര​യും ഒ​രു പോ​ലെ ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.
പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ബി​ദ​ലി പ​റ​ഞ്ഞു. മ​ഴ ക​ന​ത്താ​ൽ വെ​ള്ള​ക്കെ​ട്ട് പ​തി​വാ​യ പു​ന്ന​ക്കാ​ട് വ​ക്കോ​ട് പാ​ത​യി​ൽ കാ​ൽ​ന​ട​യാ​ത്ര​യും വാ​ഹ​ന​യാ​ത്ര​യും ഒ​രു പോ​ലെ ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ള​ക്കെ​ട്ടി​ൽ സാ​മു​ഹി​ക വി​രു​ദ്ധ​ർ കോ​ഴി​യ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.
ശാ​സ്ത്രീ​യ​മാ​യ അ​ഴു​ക്ക്ചാ​ൽ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.