ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ​ക്കാ​യി പൊ​തു​വേ​ദി ഒ​രു​ക്ക​ണം: നന്മ
Tuesday, June 18, 2019 12:47 AM IST
നി​ല​ന്പൂ​ർ: പ്രാ​ദേ​ശി​ക ക​ലാ​ക​രന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി നി​ല​ന്പൂ​രി​ൽ പൊ​തു​വേ​ദി ഒ​രു​ക്ക​ണ​മെ​ന്ന് ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​ഘ​ട​ന​യാ​യാ നന്മനി​ല​ന്പൂ​ർ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം മു​തി​ർ ക​ലാ​കാ​ര​നും ത​ബ​ല വാ​ദ​ക​നു​മാ​യ സു​കു​മാ​ര​ൻ നി​ല​ന്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​പി.​വി​ന​യ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മേ​ശ് നി​ല​ന്പൂ​ർ, സ​ർ​ഗ വ​നി​ത സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി​ജ​യ​ല​ക്ഷ​മി നി​ല​ന്പൂ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശോ​ഭാ നി​ല​ന്പൂ​ർ, മു​ഹ​മ്മ​ദ് മം​ഗ​ല​ശ്ശേ​രി, ന​ഗ​ര​സ​ഭാം​ഗം സി​ന്ധു സു​രേ​ഷ്, കെ.​ആ​ർ.​സി. നി​ല​ന്പൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഹം​സ​ധ്വ​നി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും മേ​ഖ​ല സെ​ക്ര​ട്ട​റി സ​ജി​ത്ത് വി.​പൂ​ക്കോ​ട്ടും​പാ​ടം സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.ഭാ​ര​വാ​ഹി​ക​ൾ: സ​ന്തോ​ഷ് ഹം​സ​ധ്വ​നി(​പ്ര​സി), ശോ​ഭാ നി​ല​ന്പൂ​ർ(​വൈ.​പ്ര​സി), ടി.​പി.​വി​ന​യ്കു​മാ​ർ(​സെ​ക്ര), പ്ര​ശാ​ന്ത് നി​ല​ന്പൂ​ർ(​അ​സി.​സെ​ക്ര​ട്ട​റി), ഫൂ​ല​ൻ​ദേ​വി(​ട്ര​ഷ​റ​ർ).