എ​സ്എംഎ​ഫ് മീ​റ്റ്
Tuesday, June 18, 2019 12:47 AM IST
എ​ട​ക്ക​ര: എ​സ്​എം​എ​ഫ് എ​ട​ക്ക​ര മേ​ഖ​ലാ കൗ​ണ്‍​സി​ൽ മീ​റ്റ് പൂ​വ​ത്തി​ക്ക​ൽ ജു​മാ മ​സ്ജി​ദി​ൽ ചേ​ർ​ന്നു. മ​ഹ​ല്ലു​ക​ളി​ൽ ന​ട​മാ​ടു​ന്ന അ​ധാ​ർ​മ്മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മൂ​ല്യ​ച്യു​തി​ക്കെ​തി​രെ ഭാ​ര​വാ​ഹി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും ക്ഷേ​മ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നും എ​ട​ക്ക​ര മേ​ഖ​ലാ കൗ​ണ്‍​സി​ൽ മീ​റ്റ് തീ​രു​മാ​നി​ച്ചു. ജൂ​ണ്‍ അ​വ​സാ​ന വാ​ര​വും ജൂ​ലൈ ആ​ദ്യ വാ​ര​ത്തി​ലു​മാ​യി മൂ​ത്തേ​ടം, വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, പോ​ത്തു​ക​ൽ, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ണ്‍​വെ​ൻ​ഷ​ൻ ചേ​രാ​നും തീ​രു​മാ​ന​മാ​യി. കെ.​ടി കു​ഞ്ഞാ​ൻ അ​ധ്യ​ക്ഷ​നാ​യി മു​ബ​ല്ലി​ഗ് ടി.​എ​ച്ച് അ​ബ്ദു​ൽ അ​സീ​സ് ബാ​ഖ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​ഷേ​ധ​ യോ​ഗം

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു ഡി​വി​ഷ​ൻ മെ​ന്പ​ർ ന​രി​ക്കു​ന്ന​ൻ സു​ബൈ​ദ​യെ ഒ​രു സം​ഘം അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധം രേ​ഖ​പെ​ടു​ത്തി. അ​ക്ര​മി​ക​ളെ ഉ​ട​നെ അ​റ​സ്റ്റു ചെ​യ്തു ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.