ഡോ​ക്ട​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക് പൂ​ർ​ണം
Tuesday, June 18, 2019 12:47 AM IST
മ​ഞ്ചേ​രി: കൊ​ൽ​ക്ക​ത്ത​യി​ൽ ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ർ​ക്കും നേ​രെ​യു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്കു സ​മ​രം ജി​ല്ല​യി​ൽ പൂ​ർ​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ ഒ ​പി ബ​ഹി​ഷ്ക്ക​രി​ച്ചു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രാ​വി​ലെ 10നു ​ശേ​ഷ​മാ​ണ് ഒ ​പി പ്ര​വ​ർ​ത്തി​ച്ച​ത്. അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കാ​ത്ത വി​ധ​മാ​യി​രു​ന്നു സ​മ​രം.
ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും നേ​രെ​യു​ണ്ടാ​കു​ന്ന അ​ക്ര​മം നേ​രി​ടാ​ൻ സ​മ​ഗ്ര​മാ​യ കേ​ന്ദ്ര നി​യ​മം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ദേ​ശ​വ്യാ​പ​ക​മാ​യി 24 മ​ണി​ക്കൂ​ർ സ​മ​രം ന​ട​ത്തി​യ​ത്. ഐ ​എം എ. ​ആ​ഹ്വാ​നം ചെ​യ്ത സ​മ​ര​ത്തി​ൽ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ ​ജി എം ​ഒ എ, ​മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധ്യാ​പ​ക​രു​ടെ സം​ഘ​ന​യാ​യ കെ ​ജി എം ​സി ടി ​എ, കെ ​ജി എ​സ് ഡി ​എ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ്യാ​ലി​റ്റി ഡോ​ക്ട​ർ​മാ​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കെ ​ജി എം ​ഒ എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ രാ​വി​ലെ എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ ഒ ​പി ബ​ഹി​ഷ്ക​രി​ച്ചു.
സ്പെ​ഷ്യാ​ലി​റ്റി ഡോ​ക്ട​ർ​മാ​രും ഒ​പി​യി​ലെ​ത്തി​യി​ല്ല. കു​റ​ച്ചു സ​മ​യം ചി​കി​ത്സ മു​ട​ങ്ങി​യ​തൊ​ഴി​ച്ചാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ ​പി പ​തി​വു​പോ​ലെ​ത്ത​ന്നെ പ്ര​വ​ർ​ത്തി​ച്ചു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ സ​മ​ര ദി​വ​സം രാ​വി​ലെ ഒ ​പി​ക്കു മു​ന്നി​ൽ രോ​ഗി​ക​ളു​ടെ ന​ല്ല തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഒപി പൂ​ർ​ണ​മാ​യി​ത്ത​ന്നെ സ്തം​ഭി​ച്ചു. എ​ന്നാ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ സ​മ​രം ബാ​ധി​ച്ചി​ല്ല. അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ഡോ​ക്ട​ർ​മാ​രെ​ത്തി​യി​രു​ന്നു. ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​ണ് ഡോ​ക്ട​ർ​മാ​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ​ത്. സ​മ​ര ദി​വ​സം ഡോ​ക്ട​ർ​മാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സും ഉ​ണ്ടാ​യി​ല്ല. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ക്ട​ർ​മാ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ന​ട​ത്തി. ഐ ​എം എ ​മു​ൻ ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​വി യു ​സീ​തി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ശു​പ​ത്രി​ക​ൾ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രാ​യി ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ആ​രോ​ഗ്യ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ ​എം എ ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജ​ലാ​ൽ അ​ദ്ധ്യ​ക്ഷ​നാ​യി. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം പി ​ശ​ശി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​റി​യ​ക് ജോ​ബ്, ഡോ​ക്ട​ർ​മാ​രാ​യ ഷാ​ജു തോ​മ​സ്, ഫെ​ബി​ൻ, രാ​ജേ​ഷ്, രാ​മ​കൃ​ഷ്ണ​ൻ, മു​ര​ളീ​ധ​ര​ൻ, ഷ​ഹ​ബാ​സ്, അം​ബു​ജം പ്ര​സം​ഗി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളും അ​ടി​യ​ന്തി​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളും ഒ​ഴി​കെ​യു​ള്ള ചി​കി​ത്സ സേ​വ​ന​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു കൊ​ണ്ട് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഹ്വാ​ന പ്ര​കാ​രം ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം ജി​ല്ല​യി​ലും ശ​ക്തം. ദേ​ശീ​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ​മ​രം സ​ന്പൂ​ർ​ണ​മാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ഓ​പി ബ​ഹി​ഷ്ക​രി​ച്ചു കൊ​ണ്ട് ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ ധ​ർ​ണ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​എ.​സീ​തി ഉദ്ഘാ​ട​നം ചെ​യ്തു. കെ​ജി​എം​ഒ​എ നേ​താ​വ് ഡോ.​ഉ​സ്മാ​ൻ​കു​ട്ടി, ഡോ.​ജ​യ​കൃ​ഷ്ണ​ൻ, ഡോ.​നി​ലാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ണി​മു​ട​ക്കി​യ ഡോ​ക്ട​ർ​മാ​ർ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. യോ​ഗം ഐ​എം​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ ​ജ​യ​കൃ​ഷ്ണ​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്തു. ഡോ ​ഡോ.​കെ.​എ.​സീ​തി, ഡോ.​വി.​യു.​സീ​തി തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ൾ സം​സാ​രി​ച്ചു. വി​വി​ധ സ​ർ​വീ​സ്, സ്പെ​ഷ്യാ​ലി​റ്റി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.
18നു​പു​ല​ർ​ച്ച ആ​റു മ​ണി വ​രെ സ​മ​രം തു​ട​രും. സ​ർ​കാ​ർ, സ്വ​കാ​ര്യ സ​ർ​വീ​സു​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ഹൗ​സ് സ​ർ​ജ​ൻ​മാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു.
ആ​ശു​പ​ത്രി​ക​ൾ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും എ​തി​രാ​യ അ​ക്ര​മം ത​ട​യാ​ൻ ദേ​ശീ​യ നി​യ​മം വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് ഐ​എം​എ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ എ​ൻ​ആ​ർ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് എ​തി​രെ ഒ​രു കൂ​ട്ടാം അ​ക്ര​മി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കു​റെ ഡോ​ക്ട​ർ​മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഒ​രു യു​വ ഡോ​ക്ട​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യും ആ​ണ്. ഈ ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബം​ഗാ​ളി​ലെ ഡോ​ക്ട​ർ​മാ​ർ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു നാ​ലു ദി​വ​സ​മാ​യി സ​മ​ര​ത്തി​ലാ​ണ്. അ​വി​ടെ സ​ർ​ക്കാ​ർ അ​ക്ര​മി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തും സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​വാ​ൻ കാ​ര​ണ​മാ​യി. ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും ചി​കി​ത്സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട ചു​മ​ത​ല ഭ​ര​ണ​ക​ർ​ത്താ​ക​ളു​ടേ​താ​ണ്. ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ ചി​കി​ത്സ പോ​ലെ​യു​ള്ള സ​ങ്കീ​ർ​ണ​മാ​യ പ്ര​ക്രി​യ​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ല.
ഈ ​കാ​ര​ണം കൊ​ണ്ടാ​ണ് ചി​കി​ത്സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും നേ​രെ അ​ക്ര​മം ന​ട​ത്തു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണം നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു വ​രു​ന്ന നി​ർ​ബ​ന്ധി​ത​മാ​കു​ന്ന വ​കു​പ്പു​ക​ൾ ഉ​ൾ​പെ​ടു​ത്തി ഒ​രു ദേ​ശീ​യ നി​യ​മം വേ​ണ​മെ​ന്ന് ഐ​എം​എ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
മ​ല​പ്പു​റം: ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ വ​ർ​ധി​ച്ചു വ​രു​ന്ന ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​രി​ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു. പ്ര​തി​ഷേ​ധ ദി​ന ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നാ​യി ക​ർ​ശ​ന നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന സ​മ​ര​ത്തോ​ട് ഐ​ക്യ ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ദ​ന്ത​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ദി​നം ആ​ച​രി​ച്ച​ത്. മ​ല​പ്പു​റ​ത്ത് ന​ട​ന്ന ധ​ർ​ണ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി നി​ലാ​ർ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​മു​ഹ​മ്മ​ദ് ഹാ​രി​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ.​ദീ​പു ജേ​ക്ക​ബ്, ഡോ.​സു​മോ​ദ് മ​ര​നാ​ട്, ഡോ.​സ​ന്ദീ​പ് സോ​മ​ൻ, ഡോ.​ഉ​മ്മ​ർ, ഡോ.​ഹ​സൈ​നാ​ർ, ഡോ.​യ​ഹി​യ, ഡോ.​ലാ​ല​പ്പ​ൻ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ 150 ഓ​ളം ഡോ​ക്ട​ർ​മാ​ർ സം​ബ​ന്ധി​ച്ചു.
നി​ല​ന്പൂ​ർ: അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ഐ​എം​എ ആ​ഹ്വാ​നം ചെ​യ്ത ഡോ​ക്ട​ർ​മാ​രു​ടെ പ​ണി​മു​ട​ക്കി​നെ തു​ട​ർ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ ര​ണ്ടു മ​ണി​ക്കൂ​ർ ഒ​പി ബ​ഹി​ഷ്ക​ര​ണം ന​ട​ത്തി. രാ​വി​ലെ എ​ട്ടു​മ​ണി മു​ത​ലാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ.​പി മു​ട​ങ്ങി​യ​ത്.
ഇ​ത് 10 വ​രെ നീ​ണ്ടു നി​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ളു​ടെ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​പി ആ​റു​മ​ണി വ​രെ പ്ര​വ​ർ​ത്തി​ച്ചി​ല്ല. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി ബ​ഹി​ഷ്ക​ര​ണം രോ​ഗി​ക​ളെ വ​ല​ച്ചു. ഡോ​ക്ട​ർ​മാ​ർ സ്വ​കാ​ര്യ പ്രാ​ക്ടീ​സും ഒ​ഴി​വാ​ക്കി. നി​ല​ന്പൂ​രി​ൽ 10 മ​ണി​ക്ക് ശേ​ഷം ഒ​പി പു​ന​രാം​ഭി​ച്ചു.