രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി
Tuesday, June 18, 2019 12:47 AM IST
എ​ട​ക്ക​ര: വീ​ട്ടു​മു​റ്റ​ത്തു നി​ന്നും കൂ​റ്റ​ൻ രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി. വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള ജ​യ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്നാ​ണ് പ​തി​നാ​ല് അ​ടി നീ​ള​മു​ള്ള രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. രാ​ജ​വെ​ന്പാ​ല​യെ ക​ണ്ട വീ​ട്ടു​കാ​ർ പൂ​വ്വ​ത്തി​പൊ​യി​ൽ പി​ലാ​തൊ​ടി​ക മു​ജീ​ബ് റ​ഹ്മാ​നെ​വി​വ​ര​മ​റി​യി​ച്ചു.
സ്ഥ​ല​ത്തെ​ത്തി​യ മു​ജീ​ബ് റ​ഹ്മാ​ൻ രാ​ജ​വെ​ന്പാ​ല​യെ വ​രു​തി​യി​ലാ​ക്കി. പി​ന്നീ​ട് വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. മു​ജീ​ബ് റ​ഹ്മാ​ൻ പി​ടി​കൂ​ടു​ന്ന ഇ​രു​പ​ത്തി​യേ​ഴാ​മ​ത്തെ രാ​ജ​വെ​ന്പാ​ല​യാ​ണി​ത്. പി​ടി​കൂ​ടി​യ ആ​ണ്‍ രാ​ജ​വെ​ന്പാ​ല​ക്ക് ഏ​ക​ദേ​ശം 12 വ​യ​സ് പ്രാ​യ​മു​ണ്ട്

കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജി​ല്ലാ ക​മ്മി​റ്റി യോ​ഗം നാളെ

മ​ഞ്ചേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജി​ല്ലാ ക​മ്മി​റ്റി യോ​ഗം 19നു ​വൈ​കി​ട്ടു മൂ​ന്നി​നു മ​ഞ്ചേ​രി ജ​സീ​ല ടൂ​റി​സ്റ്റ് ഹോ​മി​ൽ ചേ​രു​മെ​ന്നു നേ​താ​ക്ക​ൾ അ​റി​യി​ച്ചു.