. ര​ക്ത​ദാ​നാ ദി​നാ​ച​ര​ണ​വും ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു
Tuesday, June 18, 2019 12:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക​ര​ക്ത​ദാ​താ ദി​നാ​ച​ര​ണ​തോ​ട​നു​ബ​ന്ധി​ച്ച് കിം​സ് അ​ൽ​ശി​ഫ ബ്ല​ഡ് ബാ​ങ്ക്, ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള മ​ല​പ്പു​റം ഘ​ട​ക​വും സം​യു​ക്ത​മാ​യി ര​ക്ത​ദാ​താ ദി​നാ​ച​ര​ണ​വും ര​ക്ത ദാ​ന ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു.
ര​ക്ത​ദാ​ന​രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച്ച​വ​ച്ച കെ.​ടി.​അ​ബ്ദു​ൾ അ​സീ​സ്, കെ.​ജ​യ​കൃ​ഷ്ണ​ൻ, ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള എ​ന്നി​വ​ർ​ക്ക് കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യു​ടെ ആ​ദ​രം വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി.​ഉ​ണ്ണീ​ൻ കൈ​മാ​റി. ഇ​തി​ൽ കെ.​ടി.​അ​ബ്ദു​ൽ അ​സീ​സ് 99 ത​വ​ണ ര​ക്തം​ദാ​നം ന​ൽ​കി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ണ്ട്.
പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി.​ഉ​ണ്ണീ​ൻ നി​ർ​വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​ഇ.​കെ.​മു​ഹ​മ്മ​ദ് അ​ബ്ദു​ൽ നാ​സ​ർ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി. യൂ​ണി​റ്റ് ഹെ​ഡ് കെ.​സി.​പ്രി​യ​ൻ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ സി.​സ​തീ​ഷ് സ്വാ​ഗ​ത​വും, വി​ൻ​സി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.