പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്ര​ിഡ്ജ് പ​രി​സ​രം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്നു
Tuesday, June 18, 2019 12:48 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജും പ​ന്പ് ഹൗ​സും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്നു. പ്ര​ദേ​ശ​ത്ത് സ്ട്രീ​റ്റ് ലൈ​റ്റി​ന്‍റെ അ​ഭാ​വം മു​ത​ലെ​ടു​ത്താ​ണ് മ​ദ്യ​പാ​നി​ക​ളും മ​യ്ക്ക് മ​രു​ന്ന് ലോ​ബി​ക​ളും പ്ര​ദേ​ശം ക​യ്യ​ട​ക്കി​യ​ത്. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചാ​ലി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളും ബ​ന്ധി​പ്പി​ക്കു​ന്ന പൂ​ക്കോ​ട്ടു​മ​ണ്ണ പാ​ല​വും പ​രി​സ​ര​വും പ്ര​കൃ​തി സൗ​ന്ദ​ര്യം കൊ​ണ്ട​നു​ഗ്ര​ഹീ​ത​മാ​ണ്. പ​ക​ൽ സ​മ​യ​ങ്ങി​ൽ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ചാ​ലി​യാ​റി​ന്‍റെ ജ​ല​സ​മൃ​ദ്ധി​യും സൗ​ന്ദ​ര്യ​വും ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​ത്. പാ​ലം വ​ഴി ചാ​ലി​യാ​ർ, പോ​ത്ത്ക​ല്ല്, ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മു​ള്ള ആ​ളു​ക​ൾ​ക്ക് എ​ളു​പ്പ​മാ​ർ​ഗ​ത്തി​ൽ പ്ര​ദേ​ശ​ത്തേ​ക്കെ​ത്താ​മെ​ന്ന​തും സ​വി​ശേ​ഷ​ത​യാ​ണ്.
രാ​ത്രി കാ​ല​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ന്ന മ​ദ്യ​പ സം​ഘം ഒ​ട്ട​ന​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഇ​തി​ന​കം വ​രു​ത്തി​യ​ത്. പ​ന്പ് ഹൗ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ച കി​ണ​റും പ​രി​സ​ര​വും മ​ദ്യ​കു​പ്പി​ക​ളാ​ലും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളാ​ലും മ​ലി​ന​മാ​ണ്. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ലെ പെ​യി​ന്‍റിം​ഗ് ചു​ര​ണ്ടി​ക്ക​ള​ഞ്ഞ നി​ല​യി​ലാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ലെ പാ​ട്ടും കൂ​ത്തും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
നി​ര​വ​ധി ത​വ​ണ പോ​ത്തു​ക​ൽ പോ​ലീ​സി​ൽ രേ​ഖാ​മൂ​ലം നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​വി​ടെ തെ​രു​വ് വി​ള​ക്ക് സ്ഥാ​പി​ക്കാ​ത്ത​താ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.