ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Tuesday, June 18, 2019 12:48 AM IST
മ​ല​പ്പു​റം: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് മാ​യം ക​ല​ർ​ന്ന മീ​ൻ എ​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ജൂ​ണ്‍ ഒ​ൻ​പ​തി​നു സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ ക​ഴി​ഞ്ഞ 15ന് ​ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തേ​ക്ക് വ്യാ​പ​ക​മാ​യി മാ​യം ക​ല​ർ​ന്ന മീ​ൻ എ​ത്തു​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ളി​ൽ മാ​യം ക​ണ്ടെ​ത്താ​നാ​യി​ല്ല. സാ​ന്പി​ളു​ക​ൾ വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ച​തോ​ടെ, വ​ൻ തോ​തി​ൽ ഉ​യ​ർ​ന്ന മീ​ൻ വി​ല കു​റ​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ണ്ട്. 300 വ​രെ​യെ​ത്തി​യ മ​ത്തി​ക്ക് 200 രൂ​പ​യാ​ണ് ഇ​ന്ന​ലെ മ​ല​പ്പു​റം മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ വി​ല. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫോ​ർ​മാ​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​യം ക​ണ്ടെ​ത്തി​യി​രു​ന്നു.