രോ​ഗ​ബാ​ധി​ത​യാ​യ മു​ണ്ടി​ക്ക് ക​ട്ടി​ൽ നൽകി
Tuesday, June 18, 2019 12:48 AM IST
നി​ല​ന്പൂ​ർ: കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യ നി​ല​ന്പൂ​ർ വ​ല്ല​പ്പു​ഴ കോ​ള​നി​യി​ലെ മു​ണ്ടി​ക്ക് ഇ​നി ത​റ​യി​ൽ അ​ന്തി​യു​റ​ങ്ങേ​ണ്ട, മു​ണ്ടി​യു​ടെ ദു​ര​വ​സ്ഥ അ​റി​ഞ്ഞ വി​എം​ആ​ർ​പി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ക​ട​പ്ര​യി​ൽ ത​ങ്ക​ച്ച​ൻ ക​ട്ടി​ലും ബെ​ഡും ത​ല​യ​ണ​യു​മാ​യി കോ​ള​നി​യി​ലെ​ത്തി ചി​കി​ത്സ​യ്ക്കു​ള്ള സ​ഹാ​യ​വും ന​ൽ​കി​യാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.
വ​ല്ല​പ്പു​ഴ​യി​ലെ ത​ന്നെ ര​ണ്ടു നി​ത്യ​രോ​ഗി​ക​ൾ​ക്കും മ​റ്റൊ​രു കാ​ൻ​സ​ർ രോ​ഗി​ക്കും നി​ല​വി​ൽ ചി​കി​ൽ​സാ സ​ഹാ​യം ന​ൽ​കു​ന്നു​മു​ണ്ട്. വ​ല്ല​പ്പു​ഴ ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ പി.​എം ബ​ഷീ​ർ, നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലെ ന​ഴ്സ് എം. ​പ​ദ്മി​നി, ആ​ശാ വ​ർ​ക്ക​ർ, ഗി​രി​ജ എ​ന്നി​വ​ർ​ക്കൊ​പ്പം കോ​ള​നി​യി​ലെ​ത്തി​യാ​ണ് ത​ങ്ക​ച്ച​ൻ ക​ട്ടി​ലും മ​റ്റും കൈ​മാ​റി​യ​ത്.