സൗ​ജ​ന്യ യോ​ഗ പ​ഠ​നത്തിന് തു​ട​ക്ക​ം
Tuesday, June 18, 2019 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജൂ​ണ്‍ 21ന് ​അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം പെ​രി​ന്ത​ൽ​മ​ണ്ണ അ​മൃ​തം യോ​ഗ കേ​ന്ദ്ര​യി​ൽ സൗ​ജ​ന്യ യോ​ഗാ​പ​ഠ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്്ഘാ​ട​നം മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കി​ഴി​ശേ​രി മു​സ്ത​ഫ യോ​ഗാ ഹാ​ളി​ൽ വ​ച്ച് നി​ർ​വ​ഹി​ച്ചു.
മാ​ലി​ന്യ​വി​മു​ക്ത​മാ​യ വാ​യു ഉ​പ​യോ​ഗി​ച്ചു​ള്ള ശ്വ​സ​ന​വ്യാ​യാ​മ​ങ്ങ​ൾ, ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ നി​ത്യേ​ന ശീ​ലി​ക്കാ​വു​ന്ന യോ​ഗാ ക്ര​മ​ങ്ങ​ൾ 15 ദി​വ​സം കൊ​ണ്ട് പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കു​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം നേ​ടു​വാ​ൻ അ​മൃ​തം യോ​ഗ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. യോ​ഗാ​ധ്യാ​പ​ക​രാ​യ പി.​എം.​സു​രേ​ഷ്, ക്യാ​പ്റ്റ​ൻ ഉ​ണ്ണി​കൃ​ഷ്ണ, കെ.​എം.​യൂ​ന​സ്, ഡോ​ക്ട​ർ​മാ​രാ​യ പി.​കൃ​ഷ്ണ​ദാ​സ്, ഷീ​ബാ കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​പ​രി​ശീ​ല​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9447216263 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.