വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Tuesday, June 18, 2019 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് വ​ച്ച് സ്കൂ​ട്ടി​യും കാ​റും കൂ​ട്ടി​മു​ട്ടി കോ​ട്ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ പ​രി​യാ​ര​ത്ത് വീ​ട്ടി​ൽ വി​വി​ൻ ദാ​സ് (30), ഭാ​ര്യ ഹി​മ (26), മ​ക​ൾ നൈ​നി​ക (ഒ​രു വ​യ​സ്), നി​ല​ന്പൂ​ർ ചു​ങ്ക​ത്ത് വ​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ് മ​ല​പ്പു​റം രാ​മ​ൻ​കു​ത്ത് സ്വ​ദേ​ശി ചെ​മ്മ​ല വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൻ​സി​ൽ (19) പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് വ​ല്ല​പ്പു​ഴ സ്വ​ദേ​ശി പാ​ലേ​ങ്ങ​ൽ വീ​ട്ടി​ൽ അ​ലി (40), പെ​രി​ന്ത​ൽ​മ​ണ്ണ ശാ​ന്തി​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി രാം ​ബാ​ല​ക് (19), ചെ​ർ​പ്പു​ള​ശേ​രി നെ​ല്ലാ​യ​യി​ൽ വ​ച്ച് ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് നെ​ല്ലാ​യ സ്വ​ദേ​ശി കു​രു​ത്തി​ക്കു​ഴി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷൈ​ജ​ൽ (15) വി​ള​യൂ​രി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി വി​ള​യൂ​ർ സ്വ​ദേ​ശി കോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ സ​ൽ​മാ​ൻ (17) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.