ഇ​എം​എ​സി​ന്‍റെ ലോ​കം ദേ​ശീ​യ സെ​മി​നാ​ർ സ​മാ​പി​ച്ചു
Tuesday, June 18, 2019 12:48 AM IST
കൊ​ണ്ടോ​ട്ടി: കോ​ർ​പ​റേ​റ്റ് വ​ത്​കര​ണ​വും ഹി​ന്ദു​ത്വ​വും ചേ​ർ​ന്ന പ്ര​തീ​ക​മാ​യി മോ​ദി മാ​റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം പി.​രാ​ജി​വ് പ​റ​ഞ്ഞു. മൊ​റ​യൂ​ർ ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​എം​എ​സി​ന്‍റെ ലോ​കം ദേ​ശീ​യ സെ​മി​നാ​റി​ൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശീ​യ​ത​യെ​യും ച​രി​ത്ര​ത്തെ​യും മ​ത​പ​ര​മാ​യി വ്യ​ഖ്യാ​നി​ച്ച് കോ​ർ​പ​റേ​റ്റ് മാ​ധ്യ​മ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹി​ന്ദു​ത്വ ശ​ക്തി​ക​ൾ ആ​ധി​പ​ത്യം നേ​ടി​യ​ത്. യു​ക്തി ഭ​ദ്ര​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പോ​ലും ജ​ന​ങ്ങ​ളെ വി​ശ്വ​സി​പ്പി​ക്കാ​ൻ വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കാ​യി. മ​ത​നി​ര​പേ​ക്ഷ​ത വി​ശ്വാ​സ​ത്തി​നെ​തി​രാ​ണെ​ന്നും മ​ത​നി​ഷേ​ധ​മാ​ണെ​ന്നും പ്ര​ച​രി​പ്പി​ച്ചു. വ്യാ​ജ പ്ര​തീ​തി​ക​ൾ സൃ​ഷ്ടി​ച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ആ​ൾ​ക്കൂ​ട്ട മ​ന​ശാ​സ്ത്ര​ത്തെ വ​ല​തു​പ​ക്ഷം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ത​നി​ര​പേ​ക്ഷ അ​ടി​ത്ത​റ ത​ക​ർ​ന്നു. ച​ട​ങ്ങി​ൽ പി.​പി.​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു കെ.​ഇ.​എ​ൻ.​കു​ഞ്ഞ​ഹ​മ്മ​ദ്, എം.​ബി.​രാ​ജേ​ഷ്, ഡോ.​പി.​ശി​വ​ദാ​സ​ൻ പ്ര​സം​ഗി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന സെ​മി​നാ​റി​ൽ സി.​പി.​നാ​രാ​യ​ണ​ൻ, എം.​എം​നാ​രാ​യ​ണ​ൻ, കെ.​പി.​മോ​ഹ​ന​ൻ, പി.​എ​സ്.​ശ്രീ​ക​ല, അ​നി​ൽ ചേ​ലേ​ന്പ്ര എ​ന്നി​വ​ർ വി​വി​ധ​വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങി​ളി​ലാ​യി മൊ​റ​യൂ​ർ ജി.​എം.​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ​സെ​മി​നാ​ർ സ​മാ​പി​ച്ചു.