ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, June 18, 2019 12:50 AM IST
ക​രു​വാ​ര​ക്കുണ്ട്: കെഎസ്‌യു തു​വ്വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​സി​ബി​എ​സ്ഇ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ തു​വ്വൂ​രി​ലെ​യും, പ​രി​സ​ര​ങ്ങ​ളി​ലെ​യും നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളെ​യും, നീ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച പാ​യി​പ്പു​ല്ല് സ്വ​ദേ​ശി പി.​ഫാ​ഹി​മ ത​സ്നീ​മി​നെ​യു​മാ​ണ് ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ച​ത്. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ഐ​സ്യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫാ​യി​സ് കു​രി​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​സു​രേ​ന്ദ്ര​ൻ, പി.​സു​രേ​ഷ് ബാ​ബു, റ​ഷീ​ദ് പൊ​റ്റ​യി​ൽ, കെ.​ടി.​ജ്യോ​തി ,കെ.​വി.​സു​രേ​ഷ് ബാ​ബു, എ​ൻ.​പി.​നി​ർ​മ​ല, കെ.​പി.​ഗി​രീ​ഷ്, വി​ഷ്ണു വി​ജ​യ​ൻ,എ.​പി.​നാ​സി​ഹ്,ടി.​ജു​നൈ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.