കൊ​തു​കി​നെ തു​ര​ത്താം, രോ​ഗ​ങ്ങ​ൾ ത​ട​യാം
Tuesday, June 18, 2019 12:50 AM IST
-വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പാ​ത്രം, കു​പ്പി, ചി​ര​ട്ട, പ്ലാ​സ്റ്റി​ക് കൂ​ടു​ക​ൾ, ട​യ​റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ത​ട​യു​ക.
-വെ​ള്ളം കെ​ട്ടി​നി​ന്നു കൊ​തു​ക് പെ​രു​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ടു​പി​ടി​ച്ച് ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ് ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഡ്രൈ​ഡേ ആ​ച​രി​ക്കു​ക.
-കൊ​തു​ക് വം​ശ​വ​ർ​ധ​ന​വ് ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലും വാ​ട്ട​ർ​ടാ​ങ്കു​ക​ളി​ലും കൂ​ത്താ​ടി ഭോ​ജി​ക​ളാ​യ ഗം​ബൂ​സി​യ, ഗ​പ്പി തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്തു​ക.
-റ​ബർ ടാ​പ്പിം​ഗ് ഇ​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ ചി​ര​ട്ട​ക​ൾ ക​മ​ഴ്ത്തി വെ​ക്കു​ക.
-കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ വ്യ​ക്തി​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക
-തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക
-മ​ലി​ന​ജ​ല​ത്തി​ൽ മു​ഖം ക​ഴു​ക​യോ കു​ളി​ക്കു​ക​യോ ക​ളി​ക്കു​ക​യോ ചെ​യ്യ​രു​ത്.
-ച​പ്പു​ച​വ​റു​ക​ൾ ഓ​ട​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞ് മ​ലി​ന​ജ​ലം കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം.
-ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ക.


വ​വ്വാ​ലു​ക​ൾ: ആ​ശ​ങ്ക വേ​ണ്ട

വ​വ്വാ​ലു​ക​ളെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ണു​ന്ന​തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​വ​യെ ഭ​യ​പ്പെ​ടു​ത്തി ഒ​ഴി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി വ​വ്വാ​ലു​ക​ളെ കൂ​ട്ട​ത്തോ​ടെ ഒ​ഴി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്.​
പേ​ടി​പ്പി​ച്ച് ഓ​ടി​പ്പി​ക്കു​ന്ന​ത് വി​പ​രീ​ത ഫ​ല​മാ​ണ് ഉ​ണ്ടാ​ക്കു​ക. അ​തി​നാ​ൽ അ​വ​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ ത​ന്നെ ജീ​വി​ക്കാ​നു​ള്ള സ്വാ​ത​ന്ത്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഓ​ർ​മി​പ്പി​ച്ചു.​
വ​വ്വാ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​മീ​ഡി​യ വ​ഴി പ്ര​ച​ാരി​ക്കു​ന്ന അ​നാ​വ​ശ്യ പ്ര​ച​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​ഭ്യ​ർ​ഥി​ച്ചു.