ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു
Tuesday, June 18, 2019 12:50 AM IST
എ​ട​ക്ക​ര: മ​ഴ​ക്കാ​ല പൂ​ർ​വ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചു​ങ്ക​ത്ത​റ​യി​ൽ ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​സ്വ​പ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​യൂ​ർ​വേ​ദ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഓ​ഫീ​സ​ർ ഡോ. ​സ്നോ​വൈ​റ്റ് അ​ധ്യ​ക്ഷ​ത വഹിച്ചു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡ് കേ​ന്ദ്ര​ങ്ങ​ളി​ലും മ​രു​ന്ന് ല​ഭ്യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. വി​പു​ല​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്കര​ണ​വും ന​ട​ത്തും. പ​ഞ്ചാ​യ​ത്തം​ഗം ഒ.​ടി പ്ര​ഭാ​വ​തി, സൂ​പ്പ​ർ​വൈ​സ​ർ ഷാ​ഹി​ത, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ക​ദീ​ജ, പ്രി​ൻ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു.