വാ​യ​നാ ദി​നം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാളെ
Tuesday, June 18, 2019 12:50 AM IST
മ​ല​പ്പു​റം: ജി​ല്ലാ​ത​ല വാ​യ​നാ​ദി​ന​ത്തി​നും വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​നും നാളെ ​തു​ട​ക്ക​മാ​വും. ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മ​ല​പ്പു​റം ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​ധ്യ​ക്ഷ​നാ​വും.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച്.​ജ​മീ​ല വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ക്കും. മോ​യി​ൻ​ക്കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ടി.​കെ ഹം​സ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​കൃ​ഷ്ണ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​മോ​ദ് ദാ​സ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ സി.​അ​യ്യ​പ്പ​ൻ, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി റ​സാ​ഖ് പ​യ​ന്പ്രോ​ട്ട്, സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലേ​ഖ​ന മ​ത്സ​രം, സാ​ഹി​ത്യ ക്വി​സ്, പി.​എ​ൻ.​പ​ണി​ക്ക​രു​ടെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ​ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ - പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പ്, മോ​യി​ൻ​ക്കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള ക​ലാ​അ​ക്കാ​ദ​മി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​സ്കാ​രി​ക വ​കു​പ്പ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.