ബ്രെ​യി​ലി​യു​ടെ പേരിൽ വാ​യ​നാ കേ​ന്ദ്രം: ​ഉ​ദ്ഘാ​ട​നം നാളെ
Tuesday, June 18, 2019 12:50 AM IST
മ​ല​പ്പു​റം: ബ്ര​യി​ലി ലി​പി​യു​ടെ ഉ​പ​ജ്ഞാ​താ​വ് ലൂ​യി​സ് ബ്ര​യി​ലി​യു​ടെ നാ​മ​ഥേ​യ​ത്തി​ലു​ള്ള വാ​യ​നാ കേ​ന്ദ്രം വാ​യ​നാ ദി​ന​മാ​യ 19ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ല​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദി ​ബ്ലൈ​ന്‍റ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലൈ​ബ്ര​റി ന​ട​ത്തി​പ്പ്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 300 പു​സ്ത​ക​ങ്ങ​ളാ​ണ് ലൈ​ബ്ര​റി​യി​ൽ കൊ​ടു​ക്കു​ന്ന​ത്.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ക്കാ​ദ​മി​ക് പു​സ്ത​ക​ങ്ങ​ൾ​ക്ക് പു​റ​മെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ക​ഥ, ക​വി​ത എ​ന്നി​വ​യു​ടെ ശേ​ഖ​ര​വും ലൈ​ബ്ര​റ​റ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ സ്ഥാ​പി​ക്കു​ന്ന ലൈ​ബ്ര​റി ജി​ല്ലാ ക​ള​ക്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ഴു​ത്തു​കാ​ര​ൻ പി.​സു​രേ​ന്ദ്ര​ൻ, ജി​ല്ലാ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഏ​ലി​യാ​സ് കു​ന്ന​ത്ത്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച്.​ജ​മീ​ല, കോ​ഡൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​പി.​അ​നി​ൽ, മ​ന്ന​യി​ൽ അ​ബൂ​ബ​ക്ക​ർ, കെ.​കെ.​ബാ​ല​ച​ന്ദ്ര​ൻ, അ​ബ്ദു​ൽ അ​സീ​സ്, സു​ധീ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മ​ല​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് മ​ണ്ണി​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഹ​നീ​ഫ, സെ​ക്ര​ട്ട​റി കെ.​പി.​രാ​ജീ​വ്, മാ​നേ​ജ​ർ ഹാ​രി​സ് ആ​മി​യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.