വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Wednesday, June 19, 2019 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ട​ക്ക​ര​യി​ൽ ബൈ​ക്കി​ടി​ച്ച് മൊ​ട​പ്പൊ​യ്ക സ്വ​ദേ​ശി പു​തു​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ സു​ലോ​ച​ന (30), രാ​മ​പു​ര​ത്ത് വ​ച്ച് ഗു​ഡ്സ് വാ​ഹ​ന​മി​ടി​ച്ചു ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജ​സാ​ര​ഥി (34), ത​മി​ഴ്നാ​ട് വി​രു​താ ച​ല​ത്ത് വ​ച്ച് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു ആ​ല​ത്തൂ​ർ വ​ലി​യ തൊ​ടി​വീ​ട്ടി​ൽ ജി​നു (35) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സൈ​ക്കോ​ള​ജി കോ​ഴ്സ്: അ​പേ​ക്ഷ
ക്ഷ​ണി​ച്ചു

കോ​ട്ട​ക്ക​ൽ: റീ-​മൈ​ൻ​സ് സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് ആ​ൻ​ഡ് സൈ​ക്കോ​ള​ജി കോ​ഴ്സി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ എം​ബ​സി അ​റ്റ​സ്്റ്റേ​ഷ​ൻ, എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ, ഓ​ണ്‍​ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​ൻ എ​ന്നി ഫെ​സി​ലി​റ്റി​യോ​ടു കൂ​ടി​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കു​ന്ന ഒ​രു വ​ർ​ഷ​ത്തെ കോ​ഴ്സ് ഈ ​മാ​സം 29ന് ​കോ​ട്ട​യ്ക്ക​ലി​ൽ ആ​രം​ഭി​ക്കും. എ​ല്ലാ മാ​സ​വും അ​വ​സാ​ന​ത്തെ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും കോ​ഴ്സ്. ര​ജി​സ്ട്രേ​ഷ​നു 9526381135, 9809468421, 9645069890 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.