ക്വാ​ർ​ട്ടേ​ഴ്സി​ൽ മോ​ഷ​ണം : പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, June 19, 2019 12:39 AM IST
മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന കോ​വി​ല​കം​കു​ണ്ടി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നു മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ഴ്സും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ മ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി. വ​ള്ളി​ക്കാ​പ്പ​റ്റ ക​ണ്ണ​ച്ച​ത്ത് താ​ഴ​ത്തു​പീ​ടി​ക ജം​ഷീ​ദ് (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
തി​ങ്ക​ളാ​ഴ്ച പ്ര​തി സ​ഞ്ച​രി​ച്ച ബൈ​ക്ക് ടി​പ്പ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ ജം​ഷീ​ദി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
മ​ഞ്ചേ​രി എ​സ്ഐ ഉ​മ്മ​ർ മേ​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്താ​യ​ത്. തു​ട​ർ​ന്നു അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ ഹാ​ജ​രാ​ക്കി.