ലേ​ല​ത്തി​ലൂ​ടെ ധ​ന​സ​മാ​ഹ​ര​ണം നടത്തും
Wednesday, June 19, 2019 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ആ​ധു​നി​ക ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ന്‍റെ​യും ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​നു മു​ൻ​കൂ​ർ ലേ​ല​ത്തി​ലൂ​ടെ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും. ഇ​തി​നാ​യു​ള്ള മാ​ർ​ഗ​രേ​ഖ​യും മു​ൻ​കൂ​ർ ലേ​ല വ്യ​വ​സ്ഥ​യും കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
നാ​ലു​നി​ല​ക​ളി​ലാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​നു 38.5 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഭൂ​മി​ക്ക​ടി​യി​ലെ നി​ല​യി​ൽ 330 വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കും.
താ​ഴെ​നി​ല​യി​ലും ഒ​ന്നാം നി​ല​യി​ലു​മാ​യി നി​ല​വി​ലെ വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കും. 200 പേ​രി​ൽ താ​ഴെ നി​ല​യി​ൽ 160 പേ​രെ​യും ഒ​ന്നാം​നി​ല​യി​ൽ 40 പേ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കും. ര​ണ്ടാം​നി​ല പൂ​ർ​ണ​മാ​യും വ​നി​ത​ക​ൾ​ക്കാ​ണ് ന​ൽ​കു​ക. ക​ട​യു​ട​മ​യും വി​ൽ​പ​ന​ക്കാ​രും സ്ത്രീ​ക​ളാ​കും. സ്ത്രീ​ക​ൾ​ക്കാ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും ക​ട​ക​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​കു​ക.
താ​ഴെ​നി​ല പ​ല​വ്യ​ഞ്ജ​നം, പ​ച്ച​ക്ക​റി, പ​ഴം തു​ട​ങ്ങി​യ​വ​യു​ടെ വ്യാ​പാ​ര​ങ്ങ​ളാ​കും. മു​ക​ളി​ലെ നി​ല​യി​ൽ ഫോ​റി​ൻ-​ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും മൊ​ബൈ​ൽ ഫോ​ണ്‍ അ​നു​ബ​ന്ധ വ​സ്തു​ക്ക​ളു​ടെ​യും വി​പ​ണ​ന കേ​ന്ദ്ര​മാ​കും. എ​സ്ക​ലേ​റ്റ​റും ഗോ​വ​ണി​ക​ളും വ​ഴി നി​ല​ക​ളെ ബ​ന്ധി​പ്പി​ക്കും.
എ​ട്ട് ലി​ഫ്റ്റു​ക​ളും സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​കും. പ്ര​ത്യേ​ക മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ചാ​ണ് ക​ട​മു​റി​ക​ൾ മു​ൻ​കൂ​ർ ലേ​ലം ചെ​യ്യു​ക. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ താ​ഴെ​നി​ല​യി​ൽ ച​തു​ര​ശ്ര​അ​ടി​യ്ക്ക് 3000, ഒ​ന്നാം​നി​ല-2000, ര​ണ്ടാം​നി​ല-1500 രൂ​പ എ​ന്ന ക്ര​മ​ത്തി​ലാ​ണ് ഡെ​പ്പോ​സി​റ്റ് ലേ​ലം തു​ട​ങ്ങു​ക. വ​നി​ത​ക​ൾ​ക്കു 500 രൂ​പ വീ​ത​വും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നു ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ പ​കു​തി​യു​മാ​ണ് മു​ൻ​കൂ​ർ ലേ​ല​ത്തി​ന് നി​ക്ഷേ​പ​ത്തു​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം പ​കു​തി​യോ​ടെ ലേ​ലം ന​ട​ത്താ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​തെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം പ​റ​ഞ്ഞു.
നി​ർ​മാ​ണം ന​ട​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് ഒ​ക്ടോ​ബ​ർ മാ​സ​ത്തോ​ടെ പൂ​ർ​ണ സ​ജ്ജ​മാ​ക്കാ​നാ​ണ് ശ്ര​മം. കെ​ട്ടി​ട​ത്തി​ന്‍റെ പു​തു​ക്കി​യ രൂ​പ​രേ​ഖ​യും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കു​ന്ന​ത് തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​റി​ംഗ് കോ​ള​ജാ​ണ്. ഇ​തി​നാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.