ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന്
Wednesday, June 19, 2019 12:39 AM IST
മ​ല​പ്പു​റം : ഐ​എ​ൻ​എ​ൽ മ​ല​പ്പു​റം ജി​ല്ലാ കൗ​ണ്‍​സി​ൽ അ​ടി​യ​ന്തര​മാ​യി വി​ളി​ച്ചു ചേ​ർ​ത്തു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ടു ആ​വ​ശ്യ​പ്പെ​ടാ​ൻ മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
നി​ല​വി​ലെ ജി​ല്ലാ ക​മ്മി​റ്റി പാ​ർ​ട്ടി പ​രി​പാ​ടി​ക​ളൊ​ന്നും ന​ട​ത്താ​തെ നി​ർ​ജീ​വ​മാ​ണ്. അ​തി​നാ​ൽ അ​ടി​യ​ന്തര​മാ​യി ജി​ല്ലാ കൗ​ണ്‍​സി​ൽ വി​ളി​ക്ക​ണ​മെ​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​എം ജ​ബ്ബാ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം മു​ജീ​ബ് ഹ​സ​ൻ, അ​സീ​സ് ആ​ന​ക്ക​യം, എ​ൻ.​എം മ​ഷ്ഹൂ​ദ്, അ​ബ്ദു​ള്ള പൂ​ക്കോ​ട്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​സീ​സ് ക​ള​പ്പാ​ട​ൻ സ്വാ​ഗ​ത​വും അ​ഷ്റ​ഫ് പു​ൽ​പ്പ​റ്റ ന​ന്ദി​യും പ​റ​ഞ്ഞു.