പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം
Wednesday, June 19, 2019 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019-20 വ​ർ​ഷ​ത്തെ ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ കു​റ​വ് വ​രു​ത്തി പ​ദ്ധ​തി ഭേ​ദ​ഗ​തി ചെ​യ്ത സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​സ്മാ​ൻ താ​മ​ര​ത്ത് ആ​ണ് അ​ടി​യ​ന്തര പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങേ​ണ്ട സ​മ​യ​ത്താ​ണ് പു​തി​യ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ കൈ​യി​ട്ട് വാ​രു​ന്ന സ​മീ​പ​നം സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
ജ​നാ​ഭി​ലാ​ഷം അ​ട്ടി​മ​റി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ അ​ധി​കാ​ര​വും ഫ​ണ്ടും ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും സ്പി​ൽ ഓ​വ​ർ പ്ര​വൃ​ത്തി​ക​ൾ​ക്കും ക്യു ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ​ക്കും ന​ട​പ്പു വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​തം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 24 ന് ​ജ​ന​പ്ര​തി​നി​ധി​ക​ൾ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ന​ട​ത്തു​ന്ന നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ എ​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തു വ​ഴി ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​ക്ക് ന​ഷ്ട​മാ​യ​ത്. ഇ​തു ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​മ​ത്തി​നും വി​ക​സ​നാ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി ചെ​ല​വ​ഴി​ക്കേ​ണ്ട പ​ണ​മാ​ണ്. പ്ര​സ്തു​ത വി​ഷ​യം ചെ​യ​ർ​മാ​ൻ ചേം​ബ​ർ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി സ​ർ​ക്കാ​ർ പു​ന:​പ​രി​ശോ​ധി​ക്കു​മെ​ന്നു​മാ​ണ് ക​രു​തു​ന്ന​തെ​ന്നും ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം പ​റ​ഞ്ഞു. എ​ന്നാ​ൽ പ​ദ്ധ​തി വി​ഹി​തം പൂ​ർ​ണ​മാ​യും ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തു​താ​യി നി​ർ​രി​ക്കു​ന്ന ജെഎ​ൻ​റോ​ഡ് ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ച്ച​വ​ട​മു​റി​ക​ൾ ലേ​ലം ചെ​യ്യു​ന്ന വ്യ​വ​സ്ഥ​യും മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളു​ടെ പു​ന​ര​ധി​വാ​സ പാ​ക്കേ​ജും കൗ​ണ്‍​സി​ൽ ച​ർ​ച്ച ചെ​യ്തു. ബൈ​പാ​സ് റോ​ഡി​ൽ റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തെ തോ​ട്ടി​ലേ​ക്ക് വെ​ട്ടി​യ ഡ്രെയ്നേ​ജ് അ​ട​ച്ച​താ​യും തോ​ടി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന നി​ർ​മാ​ണം വെ​ള്ള​മൊ​ഴു​ക്കി​നു സൗ​ക​ര്യ​മു​ണ്ടാ​ക്കി തു​ട​രാ​നും നി​ർ​ദേ​ശി​ച്ച​താ​യി മു​നി​സി​പ്പ​ൽ എ​ൻ​ജി​നിയ​ർ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു.