പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പേ​പ്പ​ർ ടു ​ഫോ​ളോ സെ​ന്‍റ​ർ
Wednesday, June 19, 2019 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ഷ​ണ​ൽ പെ​യ്മ​ന്‍റ് കോ​ർ​പറേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ടി​എ​സ് പേ​പ്പ​ർ ടു ​ഫോ​ളോ സെ​ന്‍റ​ർ (പി​ടു​എ​ഫ്) പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്കി​ൽ 19 മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.
ഇ​മേ​ജു​ക​ൾ വ്യ​ക്ത​മ​ല്ലാ​ത്ത​തും വേ​ണ്ട​ത്ര ഗു​ണ​നി​ല​വാ​ര​ത്തി​ൽ സ്കാ​ൻ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സി​ടി​എ​സ് ക്ലി​യ​റിം​ഗ് സം​വി​ധാ​ന​ത്തി​ൽ മ​ട​ക്കു​ന്ന ചെ​ക്കു​ക​ൾ ബാ​ങ്കു​ക​ൾ​ക്ക് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 9.15 വ​രെ​ പി​ടു​എ​ഫ് സെ​ന്‍റ​റി​ൽ സ​മ​ർ​പ്പി​ക്കാം. പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ പ​ട്ടാ​ന്പി റോ​ഡി​ലു​ള്ള ഹെ​ഡ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ക.
പി​ടു​എ​ഫ് സെ​ന്‍റ​റി​ന്‍റെ രൂ​പീ​ക​ര​ണ യോ​ഗം എ​ൻ​പി​സി​ഐ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ കെ.​സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ വി.​മോ​ഹ​ൻ സ്വാ​ഗ​ത​വും വി.​പി.​മു​ര​ളീ​മോ​ഹ​ന​ൻ ന​ന്ദി പ​റ​ഞ്ഞു.