എ​ര​വി​മം​ഗ​ല​ത്ത് സൗ​ജ​ന്യ പ്രാ​ണാ​യാ​മ പ​രി​ശീ​ല​നം
Wednesday, June 19, 2019 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ര​വി​മം​ഗ​ലം അ​മൃ​തം പൊ​യ്ക പ​രി​സ​ര​ത്ത് സൗ​ജ​ന്യ പ്രാ​ണാ​യാ​മ പ​രി​ശീ​ല​നം അ​മൃ​തം യോ​ഗ​കേ​ന്ദ്ര ഡ​യ​റ​ക​ട​ർ ഡോ.​പി.​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​യോ​ടൊ​പ്പം മാ​ലി​ന്യ​വി​മു​ക്ത​മാ​യ പ്രാ​ണ​വാ​യു​വി​ന്‍റെ ശ്വ​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും വ​ന്ന രോ​ഗ​ങ്ങ​ൾ വി​ട്ടു​മാ​റു​ന്ന​തി​നും ശു​ദ്ധ​വും ക​ല​ർ​പ്പി​ല്ലാ​ത്ത​തു​മാ​യ പ്രാ​ണ​വാ​യു​വി​ന്‍റെ ല​ഭ്യ​ത അ​ത്യാ​വ​ശ്യ​മാ​ണ്. ഡോ.​പി.​കൃ​ഷ്ണ​ദാ​സ്, ഡോ. ​ഷീ​ബാ കൃ​ഷ്ണ​ദാ​സ്, നീ​ന്ത​ൽ പ​രി​ശീ​ല​ക കെ.​ന​ളി​നി​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.