കാ​ട്ടാ​ന ഭീ​തി​യൊ​ഴി​യാ​തെ മൂ​ത്തേ​ടം നി​വാ​സി​ക​ൾ
Wednesday, June 19, 2019 12:40 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ൾ ത​ല്ലി​ക്കെ​ടു​ത്തി കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം തു​ട​രു​ന്നു. നെ​ല്ലി​ക്കു​ത്ത് വ​നം ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ചെ​ട്ടി​യാ​ര​ങ്ങാ​ടി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ച​ത്.
കൊ​ല്ല​റ​ന്പ​ൻ ഉ​മ്മ​റി​ന്‍റെ 300 ല​ധി​കം കു​ല​ച്ച വാ​ഴ​ക​ളും ചാ​ലി​തൊ​ടി​ക ച​ന്ദ്ര​ന്‍റെ 700 വാ​ഴ​ക​ളും കാ​ട്ടാ​ന​ക്കൂ​ട്ടം പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന​ക്കൂ​ട്ടം പു​ന്ന​പു​ഴ​യു​ടെ തീ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ ത​ക​ർ​ക്കു​ക പ​തി​വാ​യ​തോ​ടെ പ​ല ക​ർ​ഷ​ക​രും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്.
വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ ഒ​ന്നാ​കെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം അ​ധി​കാ​രി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗം ന​ട​ന്നി​രു​ന്നു. അ​ടി​യ​ന്തി​ര​മാ​യി വ​നാ​തി​ർ​ത്തി​ക​ളി​ൽ ആ​യു​ധ​ധാ​രി​ക​ളാ​യ വ​ന​പാ​ല​ക​രെ നി​യോ​ഗി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തീ​രു​മാ​ന​ത്തി​നു തൊ​ട്ടു​പി​റ​കെ​യാ​ണ് വീ​ണ്ടും കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്. പൊ​റു​തി മു​ട്ടി​യ ജ​നം സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ വീ​ടു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങാ​താ​യി. പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നി​ട​ക്ക് നി​ര​വ​ധി ത​വ​ണ​യാ​ണ് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന നാ​ശം വി​ത​ക്കു​ന്ന​ത്. നി​ര​വ​ധി ത​വ​ണ വ​നം വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് കാ​ട്ടാ​ന​ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം തേ​ടി രേ​ഖാ​മൂ​ലം നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല.