കു​റ്റി​പ്പു​റ​ത്ത് ക​ട​യി​ൽ മോ​ഷ​ണം
Wednesday, June 19, 2019 12:40 AM IST
എ​ട​പ്പാ​ൾ: കു​റ്റി​പ്പു​റ​ത്ത് വീ​ണ്ടും ക​ട​യി​ൽ മോ​ഷ​ണം. തി​രൂ​ർ റോ​ഡ് ജം​ഗ്ഷ​നി​ലെ അ​റേ​ബ്യ​ൻ ഫു​ഡ്സി​റ്റി എ​ന്ന ഹോ​ട്ട​ലി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. 1000 രൂ​പ​യും നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്കാ​യി പ​ണം സ്വ​രൂ​പി​ക്കാ​ൻ സ്ഥാ​പി​ച്ച സം​ഭാ​വ​ന​പ്പെ​ട്ടി​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. പു​ല​ർ​ച്ചെ നാ​ലോ​ടേ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ഹോ​ട്ട​ലി​ന്‍റെ പി​റ​കു​വ​ശ​ത്തെ ചു​മ​ർ ത​ക​ർ​ത്ത​ശേ​ഷ​മാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. മു​ഖം മ​റ​ച്ചെ​ത്തി​യ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഹോ​ട്ട​ലി​ന​ക​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ടൗ​ണി​ലെ ഏ​രി​യ​ൽ ഗ്ലാ​സ് ഹൗ​സി​ലും മോ​ഷ​ണ​ശ്ര​മ​മു​ണ്ടാ​യി.
കു​റ്റി​പ്പു​റ​ത്ത് മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ​ത്ത​ലി​ധി​കം ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തു​വ​രെ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു ക​ഴി​യാ​ത്ത​ത് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.