ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം പൂ​ർ​ണ​മാ​യി ന​ൽ​ക​ണം: കോ​ഡൂ​ർ പ​ഞ്ചാ​യ​ത്ത്
Wednesday, June 19, 2019 12:40 AM IST
മ​ല​പ്പു​റം: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം പൂ​ർ​ണ​മാ​യി അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്നു കോ​ഡൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി​ക​ൾ മാ​ർ​ച്ച് 31ന് ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കി അ​തി​നാ​വ​ശ്യ​മാ​യ തു​ക​ക​ൾ അ​ത​തു സ​മ​യം ട്ര​ഷ​റി​ക​ളി​ൽ നി​ന്നു പി​ൻ​വ​ലി​ക്കു​ക​യാ​ണ് കാ​ല​ങ്ങ​ളാ​യി ചെ​യ്തി​രു​ന്ന​ത്. മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത പ​ദ്ധ​തി​ക​ളു​ടെ നി​ശ്ചി​ത ശ​ത​മാ​നം തു​ക സ്പി​ൽ​ഓ​വ​റാ​യി ക​ണ​ക്കാ​ക്കി അ​ടു​ത്ത വ​ർ​ഷ​ത്തെ വി​ഹി​ത​ത്തോ​ടൊ​പ്പം ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു കൂ​ടാ​തെ ഓ​രോ​വ​ർ​ഷ​വും എ​ല്ലാവി​ഹി​ത​ത്തി​ലും പ​ത്തു ശ​ത​മാ​നം തു​ക വ​ർ​ധി​പ്പി​ച്ചു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. അ​ത​നു​സ​രി​ച്ചു പ​ദ്ധ​തി ത​യാ​റാ​ക്കി അം​ഗീ​കാ​രം വാ​ങ്ങി, ന​ട​പ്പാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഈ ​വ​ർ​ഷ​ത്തെ വി​ഹി​ത​ത്തി​ൽ നി​ന്നു 20 ശ​ത​മാ​ന​ത്തോ​ളം തു​ക കു​റ​ക്കു​ക​യും ക്യൂ ​ബി​ല്ലി​ൽ ഉ​ൾ​പ്പെ​ട്ട പ​ദ്ധ​തി​ക​ളു​ടെ തു​ക വേ​റെ ക​ണ്ടെ​ത്ത​ണ​മെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​ത്.
പ്ര​ള​യ​വും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​വും കാ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പ​ദ്ധ​തി​ക​ൾ പ​ല​തും പൂ​ർ​ത്തി​ക​രി​ച്ച​ത്. എ​ന്നി​ട്ടും യ​ഥാ​സ​മ​യം ന​ൽ​കി​യ ബി​ല്ലു​ക​ൾ​ക്കു തു​ക അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യും മാ​ർ​ച്ചി​ൽ ബി​ല്ല് ന​ൽ​കി​യ പ​ദ്ധ​തി​ക​ളെ സ്പി​ൽ​ഓ​വ​ർ പ​ട്ടി​ക​യി​ലേ​ക്കു ചേ​ർ​ക്കു​ക​യു​മാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. ഇ​ങ്ങ​നെ​യു​ള്ള മു​പ്പ​തു ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​ന്ന പ​ദ്ധ​തി​ക​ളു​ടെ തു​ക​യും ന​ട​പ്പു വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ ശേ​ഷം പു​തി​യ പു​തി​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്താ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശം.
ഇ​തോ​ടെ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​രം, എ​സ്എ​സ്എ വി​ഹി​തം, സാ​ന്ത്വ​ന ചി​കി​ത്സ, വ​നി​ത​ക​ൾ, വൃ​ദ്ധ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​യു​ള്ള പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി നി​ർ​ബ​ന്ധ​മാ​യും മാ​റ്റി​വ​യ്ക്കേ​ണ്ട​വ​ക്കു പോ​ലും പ​ണ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ​ന്നു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​ക​രി​ച്ച സ്പി​ൽ​ഓ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ പ​ദ്ധ​തി​ക​ൾ​ക്കും തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും വെ​ട്ടി​ക്കു​റ​ച്ച പ​ദ്ധ​തി വി​ഹി​തം തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ഒ​റ്റ​ത്ത​റ പ​തി​നാ​ലാം വാ​ർ​ഡം​ഗം മ​ച്ചി​ങ്ങ​ൽ മു​ഹ​മ്മ​ദ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. വി​ക​സ​ന സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​ടി. ബ​ഷീ​ർ പി​ന്തു​ണ​ച്ചു. പ്ര​സി​ഡ​ന്‍റ് സി.​പി ഷാ​ജി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​ര​മാ​ദേ​വി, അം​ഗ​ങ്ങ​ളാ​യ സ​ജ്നാ​മോ​ൾ ആ​മി​യ​ൻ, കെ.​എം. സു​ബൈ​ർ, പ​രി ശി​വ​ശ​ങ്ക​ര​ൻ, കു​ന്ന​ത്ത് അ​ബ്ദു​നാ​സ​ർ, ക​ട​ന്പോ​ട്ട് മു​ഹ​മ്മ​ദാ​ലി, അ​ഫ്സ​ത്ത് ചോ​ല​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.