കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി
Wednesday, June 19, 2019 12:40 AM IST
തേ​ഞ്ഞി​പ്പാ​ലം:​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ള​ം വി​ശി​ഷ്യാ മ​ല​ബാ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു പാ​ല​ക്കാ​ട്, തൃ​ശൂ​ർ കേ​ന്ദ്രി​ക​രി​ച്ചു പു​തി​യ യൂ​ണി​വേ​ഴ്സി​റ്റി ആ​രം​ഭി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ല​ഭ്യ​ത, ഗു​ണ​നി​ല​വാ​രം, തു​ല്യ​ത എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​രും വാ​ഴ്സി​റ്റി​യും ത​യാ​റാ​ക​ണ​മെ​ന്നും ഫ്ര​റ്റേ​ണി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷം​ഷീ​ർ ഇ​ബ്രാ​ഹിം.
ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗി ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പാ​സാ​യ ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥ​ക​ൾ ബി​രു​ദ സീ​റ്റ് ല​ഭി​ക്കാ​തെ പ്രാ​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡി​ഗ്രി, പി.​ജി സീ​റ്റു​ക​ളി​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി പ​രി​ധി വ​രെ​യു​ള്ള പ്ര​വേ​ശ​നം ഉ​റ​പ്പു വ​രു​ത്താ​ൻ യൂ​ണി​വേ​ഴ്സി​റ്റി ത​യാ​റാ​വ​ണ​മെ​ന്നും സേ​വ​നാ​വ​കാ​ശ നി​യ​മം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ കെ​ടു​കാ​ര്യ​സ്ഥ​ത​ക്ക് ത​ട​യി​ടാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​റു​മാ​റാ​യ പ​രീ​ക്ഷാ സ​ന്പ്ര​ദാ​യം സ​മ​യ​ബ​ന്ധി​ത​മാ​ക്കു​ക, സേ​വ​നാ​വ​കാ​ശ നി​യ​മം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ക, ഡി​ഗ്രി, പി.​ജി സീ​റ്റു​ക​ളി​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി പ​രി​ധി വ​രെ​യു​ള്ള പ്ര​വേ​ശ​നം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​വാ​ട​ത്തി​നു മു​ന്നി​ൽ തേ​ഞ്ഞി​പ്പ​ലം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ത​ട​ഞ്ഞു.
തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സ്ഥി​തി​ഗ​തി​ക​ൾ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി.​തു​ട​ർ​ന്ന് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.