വി​ദ്യാ​ർ​ഥി​നി​യെ ക​ന്നു​കാ​ലി​ ആ​ക്ര​മിച്ചു: ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​ക്ക് പ​രാ​തി ന​ൽ​കി
Wednesday, June 19, 2019 12:40 AM IST
നി​ല​ന്പൂ​ർ: ച​ക്കാ​ല​ക്കു​ത്ത് ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​എ​സ്എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി മാ​യാ​മോ​ഹ​ന് ക​ന്നു​കാ​ലി​ക​ളി​ൽ നി​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ സം​ഭ​വ​ത്തെ തു​ട​ർ​ന്നു നീ​തി ല​ഭ്യ​മാ​കാ​ൻ കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് നി​ല​ന്പൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​ക്ക് പ​രാ​തി ന​ൽ​കി. ച​ക്കാ​ല​ക്കു​ത്ത് ക​ല്ലു​പ​റ​ന്പി​ൽ വീ​ട്ടി​ൽ മോ​ഹ​ന​കൃ​ഷ്ണ​ൻ ക​ന്നു​കാ​ലി​ക​ളു​ടെ ഉ​ട​മ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ, സെ​ക്ര​ട്ട​റി എ​ന്നി​വ​രെ എ​തി​ർ ക​ക്ഷി ചേ​ർ​ത്താ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 13ന് ​രാ​വി​ലെ ഒ​ന്പ​തി​നു മ​ണ​ലോ​ടി റോ​ഡി​ൽ വ​ച്ചാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക​ന്നു​കാ​ലി​ക​ൾ ആ​ക്ര​മി​ച്ച​ത്.
ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണു​ള്ള​ത്. ഏ​താ​നും ദി​വ​സ​ത്തെ ക്ലാ​സും ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. 12-ല​ധി​കം ക​ന്നു​കാ​ലി​ക​ൾ കൂ​ട്ട​മാ​യാ​ണ് കു​ട്ടി​യെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. അ​തി​ലൂ​ടെ വ​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും സ​മീ​പ​ത്തെ വീ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
പ​രി​ക്കേ​റ്റ കു​ട്ടി​ക്ക് ചി​കി​ത്സാ ചെ​ല​വോ മ​റ്റു ന​ഷ്ട​പ​രി​ഹാ​ര​മോ ഇ​തു​വ​രെ ക​ന്നു​കാ​ലി​ക​ളു​ടെ ഉ​ട​മ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​തി​നു​ള്ള ന​ട​പ​ടി ന​ഗ​ര​സ​ഭ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് എ​ൻ​എ​സ്എ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ന​ഗ​ര​സ​ഭ​യി​ലെ​ത്തി അ​ധ്യ​ക്ഷ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ ക​ന്നു​കാ​ലി​ക​ൾ ഇ​പ്പോ​ഴും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ആ​യ​തി​നാ​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും പ​രി​ക്കേ​റ്റ കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ണി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ ക​ന്നു​കാ​ലി​ക​ളു​ടെ ശ​ല്യ​ത്തെ​ക്കു​റി​ച്ച് ച​ക്കാ​ല​ക്കു​ത്തു​ള്ള കൂ​ട്ടാ​യ്മ സ്വ​യം സ​ഹാ​യ സം​ഘം ഭാ​ര​വാ​ഹി​ക​ളും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, അ​ധ്യ​ക്ഷ, ജി​ല്ലാ ക​ള​ക്ട​ർ, ഡി​ഡി​പി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.