കേ​ന്ദ്ര സ​ർ​ക്കാ​ർ ഫീ​ൽ​ഡ് സ​ർ​വേ​യ​ർ​മാ​രെ നി​യ​മി​ക്കു​ന്നു
Wednesday, June 19, 2019 12:41 AM IST
മ​ല​പ്പു​റം: രാ​ജ്യ​ത്തെ ഏ​ഴാ​മ​ത് സാ​ന്പ​ത്തി​ക സ​ർ​വേ​യി​ലേ​ക്കു (ഇ​ക്ക​ണോ​മി​ക് സെ​ൻ​സ​സ്) ഫീ​ൽ​ഡ് സ​ർ​വേ​യ​ർ​മാ​രെ നി​യ​മി​ക്കു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഏ​ഴു താ​ലൂ​ക്കു​ക​ളി​ലും നി​ര​വ​ധി ഒ​ഴി​വു​ക​ളു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ൽ സേ​വാ കേ​ന്ദ്ര​ങ്ങ​ൾ (സി​എ​സ്‌സി സെ​ന്‍റ​റു​ക​ൾ) മു​ഖേ​ന​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അം​ഗീ​കാ​ര​മു​ള്ള 130ഓ​ളം സി​എ​സ്‌സി സെ​ന്‍റ​റു​ക​ൾ ജി​ല്ല​യി​ലു​ണ്ട്. വീ​ടു​ക​ൾ, വ്യാ​പാ​ര, വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ ക​യ​റി​യാ​ണ് അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കേ​ണ്ട​ത്. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സ​ർ​വേ ന​ട​ക്കു​ക. അ​തി​നു​ള്ള അ​പ്ലി​ക്കേ​ഷ​നു​ക​ൾ ത​യാ​റാ​യി ക​ഴി​ഞ്ഞു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​റി​വ് അ​ധി​ക യോ​ഗ്യ​ത​യാ​യി ഉ​ണ്ടാ​യി​രി​ക്ക​ണം.
ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തി​യാ​ണ് സ​ർ​വേ​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​രീ​ക്ഷ അ​ത​തു പ്ര​ദേ​ശ​ത്തു​ള്ള ഡി​ജി​റ്റ​ൽ സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷ പാ​സാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും ഐ​ഡി കാ​ർ​ഡും ല​ഭി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​വ​ർ​ക്കു ജി​ല്ലാ ത​ല​ത്തി​ൽ ട്രെ​യി​നി​ംഗ് പ്രോ​ഗാ​മു​ക​ൾ ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​യി​രി​ക്കും സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം അ​ടു​ത്തു​ള്ള ഡി​ജി​റ്റ​ൽ സേ​വാ (സി​എ​സ്‌സി) സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഈ ​മാ​സം 25ന​കം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണം. മ​ല​പ്പു​റം ജി​ല്ല​യി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: പൊ​ന്നാ​നി താ​ലൂ​ക്ക് 8592817100, തി​രൂ​ർ താ​ലൂ​ക്ക് 7909212123, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് 9037453005, ഏ​റ​നാ​ട് താ​ലൂ​ക്ക് 9400563367, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് 9656730002, നി​ല​ന്പൂ​ർ താ​ലൂ​ക്ക് 9496362434 കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക്. 9747090936.