ചി​ഞ്ചു​വി​നു സ്കൂ​ളി​ൽ പോ​കാ​ൻ സ​ർ​ക്കാ​രി​ന്‍റെ കൈ​ത്താ​ങ്ങ്
Wednesday, June 19, 2019 12:41 AM IST
മ​ല​പ്പു​റം: കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ലെ ജ​ൻ​മ​നാ കേ​ൾ​വി ശ​ക്തി​യി​ല്ലാ​ത്ത ആ​റു വ​യ​സു​കാ​രി​ക്ക് സ്കൂ​ളി​ലേ​ക്കു വാ​ഹ​ന​ത്തി​ൽ പോ​കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്കും. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ണേ​ക്കോ​ട് കോ​ള​നി​യി​ലെ പ​ദ്മ​നാ​ഭ​ൻ-​സീ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ചി​ഞ്ചു​വി​നാ​ണ് ബ​ഡ്സ് സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​ത്തി​നാ​യു​ള്ള ജി​ല്ലാ​ത​ല വ​ർ​ക്കി​ംഗ് ഗ്രൂ​പ്പ് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വ​ല്ല​പ്പു​ഴ​യി​ലു​ള്ള ബ​ഡ്സ് സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ചി​ഞ്ചു 20 കി​ലോ മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ണ് ദി​വ​സ​വും സ്കൂ​ളി​ലെ​ത്തു​ന്ന​ത്. അ​മ്മ സീ​മ ത​ന്നെ​യാ​ണ് ചി​ഞ്ചു​വി​നെ സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടു​ന്ന​തും തി​രി​ച്ചു കൊ​ണ്ടു വ​രു​ന്ന​തും.
ഇ​തി​നാ​യി ദി​വ​സം 80 രൂ​പ​യി​ല​ധി​ക​മാ​ണ് ഈ ​കു​ടും​ബ​ത്തി​നു ചെ​ല​വാ​കു​ന്ന​ത്. കൂ​ലി വേ​ല ചെ​യ്ത് ജീ​വി​ക്കു​ന്ന കു​ടും​ബ​ത്തി​നു സ​ഹാ​യ​മാ​യാ​ണ് അ​ടി​യ-​പ​ണി​യ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​തി​മാ​സം 1500 രൂ​പ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി നി​ർ​ദേ​ശം പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ വ​ർ​ക്കി​ങ്ങ് ഗ്രൂ​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യാ​യി ടി.​പി മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ പ്ലാ​നി​ങ്ങ് ഓ​ഫീ​സ​ർ പി.​ജ​ഗ​ൽ​കു​മാ​ർ, നി​ല​ന്പൂ​ർ ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, വ​ർ​ക്കി​ങ്ങ്് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.