പ്ര​തീ​കാ​ത്മ​ക അ​ർ​ജ​ന്‍റീ​ന - ബ്ര​സീ​ൽ മ​ത്സ​രം
Wednesday, June 19, 2019 12:41 AM IST
ക​രു​വാ​ര​ക്കുണ്ട്: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ച് തു​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ്ര​തീ​കാ​ത്മ​ക അ​ർ​ജ​ന്‍റീ​ന - ബ്ര​സി​ൽ മ​ൽ​സ​രം സംഘടിപ്പിച്ചു . മ​ൽ​സ​ര​ത്തി​ൽ ബ്ര​സീ​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു അ​ർ​ജ​ന്‍റീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​രം 40 മി​നി​റ്റ് നീ​ണ്ടു നി​ന്നു. മ​ൽ​സ​രം നേ​ര​ത്തെ പ്രി​ൻ​സി​പ്പ​ൽ എം.​അ​ബ്ദു​ൽ ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​മു​ത്ത​ലി​ബ്, ടി.​എ​ച്ച്.​ജ​ർ​ഷാ​ദ്, കെ.​സ​നൂ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ഴു​ക്കു​ചാ​ലു​ക​ൾ ശു​ചീ​ക​രി​ച്ചു

ക​രു​വാ​ര​ക്കുണ്ട്: പാ​ണ്ടി​ക്കാ​ട് ടൗ​ണി​ലെ അ​ഴു​ക്കു ചാ​ലു​ക​ൾ ശു​ചീ​ക​രി​ച്ചു. മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ളം പ​ര​ന്നൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ചി​ത്വ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ഴു​ക്കു​ചാ​ലു​ക​ൾ ശു​ചീ​ക​രി​ച്ച​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ അ​ഴു​ക്കു​ചാ​ലി​ൽ നി​റ​ഞ്ഞ​തു​മൂ​ലം മ​ഴ​പെ​യ്താ​ൽ ടൗ​ണി​ൽ വെ​ള്ളം പ​ര​ന്നൊ​ഴു​കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. ഇ​ത് വാ​ഹ​ന യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും ഒ​രു പോ​ലെ ബു​ദ്ധി​മു​ട്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശു​ചി​ത്വ ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​ഴു​ക്കു​ചാ​ലു​ക​ൾ ശു​ചീ​ക​രി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഴു​ക്കു​ചാ​ലി​ൽ മാ​ലി​ന്യം ത​ള്ളി​യ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ഓ​ട​യി​ൽ ത​ള്ളി​യ മ​ല്യ​ന​ങ്ങ​ൾ തി​രി​ച്ചെ​ടു​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.അ​ഴു​ക്കു​ചാ​ൽ പു​തു​ക്കി പ​ണി​യ​ണ​ന്നെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം ലീ​ഗ് ടൗ​ണ്‍ ക​മ്മി​റ്റി എം.​ഉ​മ്മ​ർ എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു എം​എ​ൽ​എ ഉ​റ​പ്പു ന​ൽ​കി​യ​താ​യി ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.