തു​വൂ​ർ - അ​രി​മ​ണ​ൽ റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ൽ
Wednesday, June 19, 2019 12:41 AM IST
ക​രു​വാ​ര​ക്കുണ്ട്: തു​വൂ​ർ - അ​രി​മ​ണ​ൽ റോ​ഡി​ന്‍റെ ന​വീ​ക​ര​ണത്തിൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണ​ന്നാ​രോ​പി​ച്ചു മു​സ്ലിം​ലീ​ഗ് നേ​തൃ​ത്വം രം​ഗ​ത്ത്.
ക​മാ​നം മു​ത​ൽ ആ​ർഎ​സ്റോ​ഡ് വ​രെ​യു​ള്ള ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത് നാ​ട്ടു​കാ​ർ​ക്കു ബു​ദ്ധി​മു​ട്ടാ​കു​ന്നു.
തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം തു​ട​ങ്ങി പൊ​തു​ജ​നം ഏ​റെ ആ​ശ്ര​യി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്.
ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ത​തു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വി​ഷ​യ​ത്തി​ൽ തി​ക​ഞ്ഞ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്നു മു​സ്ലിം ലീ​ഗ് പ്ര​തി​നി​ധി​യാ​യ പി.​എ.​മ​ജീ​ദ് ആ​രോ​പി​ച്ചു.