ടി​പ്പ​ർ ലോ​റി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു; വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സ​ഹോ​ദ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, June 19, 2019 11:02 PM IST
കോ​ട്ട​ക്ക​ൽ: എ​ട​രി​ക്കോ​ട് ക്ലാ​രി മൂ​ച്ചി​യി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ സ​ഹോ​ദ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക്ലാ​രി മൂ​ച്ചി​യി​ൽ പ​രു​ത്തി​ക്കു​ന്നി​ൽ അ​ബ്ദു​ൾ മ​ജീ​ദ് (45) ആ​ണ് ടി​പ്പ​ർ ലോ​റി​യി​ടി​ച്ചു മ​രി​ച്ച​ത്.

തു​ട​ർ​ന്നു അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മ​ജീ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ മു​സ്ത​ഫ (48) യാ​ണ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി മ​ജീ​ദ് ഓ​ട്ടോ​യി​ൽ വ​ന്നി​റ​ങ്ങി ഡ്രൈ​വ​ർ​ക്ക് പൈ​സ ന​ൽ​കു​ന്ന​തി​നി​ടെ ഓ​ട്ടോ​യ്ക്ക് പി​റ​കി​ൽ ക​രി​ങ്ക​ൽ ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി മ​ജീ​ദി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ടി​പ്പ​റി​ന​ടി​യി​ൽ മ​ജീ​ദ് കു​ടു​ങ്ങി.

സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് ടി​പ്പ​ർ നി​ന്ന​ത്. ഈ ​വി​വ​ര​മ​റി​ഞ്ഞ് സ​മീ​പ​ത്തു ക​ട ന​ട​ത്തു​ന്ന സ​ഹോ​ദ​ര​ൻ മു​സ്ത​ഫ ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ഉ​ട​ൻ മ​രി​ച്ചു.

ഈ ​സ്ഥ​ല​ത്ത് മു​ന്പും പ​ല അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വീ​തി​കു​റ​ഞ്ഞ ഈ ​റോ​ഡി​ലൂ​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.