കാ​ട്ടാ​ന​ കൃ​ഷി നശിപ്പിച്ചു
Thursday, June 20, 2019 12:38 AM IST
ക​രു​വാ​ര​ക്കുണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ചേ​രി അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂട്ടം വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച്ച രാ​ത്രി കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് കൃ​ഷി​യി​ടം വി​ട്ട​ത്. കി​ഴ​ക്കേ​ത​ല​ക്ക​ൽ സാ​ജു ജേ​ക്ക​ബി​ന്‍റെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ആ​ന കൂ​ട്ടം നാ​ശം വ​രു​ത്തി​യ​ത്.
ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പ​തി​ന​ഞ്ചു വ​ർ​ഷം വ​ള​ർ​ച്ച​യു​ള്ള മൂ​ന്ന് തെ​ങ്ങു​ക​ൾ കാ​ട്ടാ​ന​ക​ൾ ത​ള്ളി​യി​ട്ടു. നൂ​റു​ക​ണ​ക്കി​ന് കൊ​ക്കോ, ക​മു​ക്,വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ളും ഇ​വ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. തെ​ങ്ങു​ക​ൾ ത​ള്ളി​യി​ട്ട് പ​ട്ട​യും ഇ​ള​നീ​രും വ​രെ ഇ​വ ഭ​ക്ഷ​ണ​മാ​ക്കും.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പും സാ​ജു ജേ​ക്ക​ബി​ന്‍റെ ത​ന്നെ കാ​ർ​ഷി​ക വി​ള​ക​ൾ ഇ​വ ന​ശി​പ്പി​ച്ചി​രു​ന്നു. അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ വ​ന​പാ​ല​ക​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്.
എ​ട​ക്ക​ര: മൂ​ത്തേ​ടം നെ​ല്ലി​ക്കു​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക നാ​ശം വ​രു​ത്തി. വ​ഴി​ക്ക​ട​വ് വ​ന​ത്തി​ൽ നി​ന്നും കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം നെ​ല്ലി​ക്കു​ത്തി​ലെ മു​ണ്ട​ന്പ്ര ക​രീം, ചേ​ലേ​ക്കോ​ട​ൻ റ​ഫീ​ഖ് എ​ന്നി​വ​രു​ടെ തോ​ട്ട​ത്തി​ലെ റ​ബ​ർ, ക​മു​ക്, തെ​ങ്ങ് എ​ന്നി​വ​യാ​ണ് അ​ഞ്ച് ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ടം ചൊ​വ്വാ​ഴ്ച രാ​ത്രി ന​ശി​പ്പി​ച്ച​ത്.
നെ​ല്ലി​ക്കു​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ മു​ന്പ് സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ കാ​ലാ​ഹ​ര​ണ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്. ഇ​താ​ണ് ത​ട​സ​മി​ല്ലാ​തെ കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലെ​ത്താ​ൻ കാ​ര​ണം. ലൈ​നി​ന് മു​ക​ളി​ലൂ​ടെ ക​മു​ക് മ​റി​ച്ചി​ട്ട​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ഏ​റെ നേ​രം വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി.