ദേവി​ക​യു​ടെ വീ​ടി​ന്‍റെ ക​ട്ടി​ളവയ്പ്പ് ന​ട​ത്തി
Thursday, June 20, 2019 12:38 AM IST
പൂ​ക്കോ​ട്ടും​പാ​ടം: നാ​ട്ടൊ​രു​മ​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച ദേ​വി​ക​യു​ടെ വീ​ടി​ന്‍റെ ക​ട്ടി​ല​വയ്പ്പ് ന​ട​ത്തി. അ​മ​ര​ന്പ​ലം പ​ഞ്ച​യ​ത്തി​ലെ ചു​ള്ളി​യോ​ടി​ൽ താ​മ​സി​ക്കു​ന്ന 15 വ​യ​സു​ള്ള ദേ​വി​ക​യു​ടെ വീ​ടെ​ന്ന സ്വ​പ്ന​മാ​ണ് യാഥാർത്ഥ്യമാകുന്നത്.
ബാ​ല്യ​ത്തി​ലെ പി​താ​വ് ഉ​പേ​ക്ഷി​ച്ചു പോ​യ ദേ​വി​ക അ​മ്മ​യു​ടെ​യും അ​മ്മൂ​മ​യു​ടെ​യും കൂ​ടെ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.​
എ​ന്നാ​ൽ വി​ധി വി​ല്ല​നാ​യി അ​ർ​ബു​ദ​മെ​ന്ന രോ​ഗം പി​ടി​മു​റു​ക്കി​യ​പ്പോ​ൾ അ​മ്മ​യും ദേ​വി​ക​യെ ഉ​പേ​ക്ഷി​ച്ചു. പ​ഞ്ചാ​യ​ത്ത് മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം അ​നു​വ​ദി​ച്ചു​ന​ല്കി വീ​ടി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വീ​ട് പാ​സാ​വാ​ൻ താ​മ​സ​മെ​ടു​ക്കും. ഈ ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി പൂ​ക്കോ​ട്ടും​പാ​ടം ജ​ന​മൈ​ത്രി പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ദേ​വി​ക​യു​ടെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​യി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​ത്.
ച​ട​ങ്ങി​ൽ ദേ​വി​ക, അ​മ്മൂ​മ്മ അ​മ്മി​ണി, പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ ജോ​ർ​ജ് ചെ​റി​യാ​ൻ, ചെ​യ​ർ​മാ​നും വാ​ർ​ഡ് മെ​ംബറു​മാ​യ അ​ജീ​ഷ, ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യ ഫ​വാ​സ് ചു​ള്ളി​യോ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​എം.​ബ​ഷീ​ർ, സു​ജീ​ഷ് മ​ഞ്ഞ​ളാ​രി, അ​മ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ പ്ര​സാ​ദ് അ​മ​രി​യ, ഫി​റോ​സ് ചെ​മ്മ​ല, അ​നി​ൽ ചെ​ട്ടി​പ്പാ​ടം, സ​തീ​ഷ് ചെ​ട്ടി​പ്പാ​ടം, നാ​സ​ർ പൂ​ക്കോ​ട്ടും​പാ​ടം, നി​സാ​ർ, രാ​ജ​ൻ ഉ​ള്ളാ​ട്, പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​യ ജാ​ഫ​ർ, ജി​യോ ജേ​ക്ക​ബ്, വി​നീ​ഷ്, അ​നീ​ഷ്, ബാ​ബു, സ​ജി രാ​ജ്, പി​ബി​സി​എ അം​ഗ​ങ്ങ​ളാ​യ ഫൈ​സ​ൽ, ജി​തീ​ഷ്, ശി​വ​രാ​മ​ൻ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ അം​ഗ​ങ്ങ​ളാ​യ പി.​നി​യാ​സ്, എ.​വി.​നി​ഷാ​ദ്, സ​ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.