വിദ്യാർഥികളെ അ​നു​മോ​ദ​ിച്ചു
Thursday, June 20, 2019 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ.​പ്ല​സ് നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെയും, സ​മ​സ്ത പ​ത്താം​ത​രം പ​രീ​ക്ഷ​യി​ൽ ടോ​പ്പ് പ്ല​സ് നേ​ടി വി​ജ​യി​ച്ച​വ​രേ​യും കൊ​ള​ത്തൂ​ർ എ​ജു​ക്കേ​ഷ​ന​ൽ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​സ്കൊ) ആ​ദ​രി​ച്ചു. കെ​സ്കൊ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ടി.​മു​ഹ​മ്മ​ദ് മൗ​ല​വി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും കെ.​പി.​എ.​മ​ജീ​ദ് നി​ർ​വ​ഹി​ച്ചു. കു​റു​പ്പ​ത്താ​ൽ സ​ർ​വീ​സ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് എ​ൻ.​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ല​ന്പൂ​ർ: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം അ​ധി​കൃ​ത​രെ​ത്തി അ​നു​മോ​ദി​ച്ചു. പ​ഠ​നം നി​ർ​ത്തി പോ​യ ആ​ദി​വാ​സി ആ​ണ്‍​കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്ന് താ​മ​സി​പ്പി​ച്ച് പ​ഠി​പ്പി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഷെ​ൽ​ട്ട​ർ. സ​മ​ഗ്ര ശി​ക്ഷാ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ.​എ.​പി.​കു​ട്ടി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ​ൻ.​നാ​സ​ർ റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു. c