അങ്കണവാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 20, 2019 12:38 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് മാ​മാ​ങ്ക​ര​യി​ൽ 16 ല​ക്ഷം രൂ​പ ചെല​വി​ൽ നി​ർ​മി​ച്ച അങ്കണവാ​ടി കെ​ട്ടി​ടം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി.​എ​ച്ച്.​സ​ലാ​ഹു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം എം.​എ​സ് ബി​ന്ദു അ​ധ്യ​ക്ഷ​ത വഹിച്ചു.

നി​കു​തി​പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ട്:
വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ നി​കു​തി​പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ വാർത്താസ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രെ മാ​റ്റി​നി​ർ​ത്തി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യേ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​കൂ. ദി​വ​സ​വേ​ത​ന​ത്തി​ന് ഭ​ര​ണ​സ​മി​തി നി​യോ​ഗി​ച്ച​വ​രാ​ണ് നി​കു​തി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇത് പ​ഞ്ചാ​യ​ത്ത് ക​ണ​ക്കി​ൽ വ​ര​വു​വെ​ച്ചി​ട്ടി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.