മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്: പു​തി​യ കെ​ട്ടി​ട​ം ഡി​സം​ബ​റി​ൽ കൈ​മാ​റും
Thursday, June 20, 2019 12:38 AM IST
മ​ഞ്ചേ​രി : മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി 103 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ഡി​സം​ബ​ർ മാ​സ​ത്തോ​ടെ ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​കു​മെ​ന്നു കി​റ്റ്കോ മേ​ധാ​വി​ക​ൾ. സ്ഥി​രാം​ഗീ​കാ​രം ല​ഭ്യ​മാ​യ​തി​നു പി​ന്നാ​ലെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ൽ കം ​ക്വാ​ർ​ട്ടേ​ഴ്സ് സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​റു കെ​ട്ടി​ട​ങ്ങ​ളാ​ണ് പു​തു​താ​യി നി​ർ​മി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ (എം​സി​ഐ) നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കെ​ട്ടി​ട​ങ്ങ​ളാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഹോ​സ്റ്റ​ലു​ക​ൾ, അ​ധ്യാ​പ​ക,അ​ന​ധ്യാ​പ​ക ഹോ​സ്റ്റ​ലു​ക​ൾ, ഇ​ന്‍റേണ​ൽ ഹോ​സ്റ്റ​ൽ, ഓ​ഡി​റ്റോ​റി​യം ഉ​ൾ​പ്പെ​ടെ മൂ​ന്നു മു​ത​ൽ ആ​റു നി​ല​ക​ളു​ള്ള​താ​ണ് കെ​ട്ടി​ടം. ഇ​തി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും ഹോ​സ്റ്റ​ലി​ന്‍റെ അ​ഞ്ചു നി​ല​ക​ളു​ടെ നി​ർ​മാ​ണ​വും അ​ധ്യാ​പ​ക-​വ​നി​ത ഹോ​സ്റ്റ​ലു​ക​ളു​ടെ ആ​ദ്യ​നി​ല​യും ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും ഹോ​സ്റ്റ​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ കൈ​മാ​റാ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കി​റ്റ്കോ ല​ക്ഷ്യ​മി​ടു​ന്ന​ത്.