മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി: 35 ല​ക്ഷത്തിന്‍റെ ഭ​ര​ണാ​നു​മ​തി
Thursday, June 20, 2019 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ മ​ക്ക​ര​പ്പ​റ​ന്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു വാ​ർ​ഡു​ക​ളി​ൽ പൈ​പ്പ് ലൈ​ൻ നീ​ട്ടു​ന്ന​തി​ന് 35 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. മ​ക്ക​ര​പ്പ​റ​ന്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 1,4,6,7,8,9,12 വാ​ർ​ഡു​ക​ളി​ലാ​ണ് പൈ​പ്പ് ലൈ​ൻ നീ​ട്ടു​ന്ന​തി​ന് 35 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ക​ള​ക്ട​ർ ന​ൽ​കി​യ​ത്.
സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് നി​ർ​മാ​ണ പ്ര​വൃ​ത്തി​യാ​രം​ഭി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ന​ൽ​കാ​നാ​കു​മെ​ന്ന് ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.

കു​ഞ്ഞാ​ണി അ​നു​സ്മ​ര​ണം

എ​ട​ക്ക​ര: ന​വോ​ദ​യ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ലു​ക​ണ്ട​ത്തി​ൽ അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്ന കു​ഞ്ഞാ​ണി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. എ​ട​ക്ക​ര വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പി.​എ​ൻ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, എ.​അ​ബ്ദു​ല്ല, കാ​ര​യി​ൽ നാ​സ​ർ, പി.​കെ.​സു​രേ​ന്ദ്ര​ൻ, ജി.​ശ​ശി​ധ​ര​ൻ, അ​ബ്ദു​റ​ഹ്മാ​ൻ ക​ല്ലേ​ങ്ങ​ര, സ​ണ്ണി കൂ​ര്യ​ൻ, സ​ന്തോ​ഷ് ക​പ്രാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.