യോ​ഗ പ​ഠ​നം​ ആ​രം​ഭി​ച്ചു
Thursday, June 20, 2019 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ദി​വാ​സി കു​ട്ടി​ക​ൾ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന സാ​യി സ്നേ​ഹ​തീ​ര​ത്ത് അ​ന്ത​രാ​ഷ്ട്ര യോ​ഗ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. മു​ൻ​സി​പ്പാ​ലി​റ്റി ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കി​ഴി​ശേ​രി മു​സ്ത​ഫ പ​രി​ശീ​ല​ന​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​ആ​ർ.​ര​വി, ഡോ.​പി.​കൃ​ഷ്ണ​ദാ​സ് ക്യാ​പ്റ്റ​ൻ ഉ​ണ്ണി​കൃ​ഷ്ണ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കി.

പീ​ഡനം: യു​വാ​വ് അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പതിനാറുകാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​ർ മു​ള്ളൂ​ർ​ക്ക​ര കാ​ഞ്ഞി​ര​ക്കു​ഴി അ​ന​ഫി(21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഓ​ണ്‍​ലൈ​ൻ ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യും യു​വാ​വും മാ​സ​ങ്ങ​ളാ​യി പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ വീ​ട്ടു​കാ​ർ ത​ന്നെ കു​ട്ടി​യെ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​പ്പോ​ളാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്.