നാ​ടു​കാ​ണി ചു​ര​ത്തി​ൽ ഗ്രാ​നൈ​റ്റ് പി​ടി​കൂ​ടി
Thursday, June 20, 2019 12:40 AM IST
എ​ട​ക്ക​ര: ബി​ല്ലി​ൽ കൃ​ത്രി​മം കാ​ണി​ച്ച് ജി​ല്ല​യി​ലേ​യ്ക്ക് ക​ട​ത്തി​യ ഗ്രാ​നൈ​റ്റ് ലോ​റി​ക​ൾ ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം നാ​ടു​കാ​ണി ചു​ര​ത്തി​ൽ പി​ടി​കൂ​ടി. നി​കു​തി​യും പി​ഴ​യു​മാ​യി 273200 രൂ​പ ഈ​ടാ​ക്കി​യ ശേ​ഷം ഗ്രാ​നൈ​റ്റ് വി​ട്ടു​ന​ല്കി. ബം​ഗ​ളൂ​രു, കൃ​ഷ്ണ​ഗി​രി എി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മൂ​ന്നു ലോ​റി​ക​ളി​ൽ കൊ​ണ്ടു​വ​ന്ന ഗ്രാ​നൈ​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്. ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ആ​ർ.​രാ​ജേ​ഷ്, അ​സി.​ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് സ​ലിം എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ സി.​ബ്രി​ജേ​ഷ്, അ​സി.​ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ.​ബാ​സിം, കെ.​പി.​സു​ധീ​ർ, ടി.​എം.​ബൈ​ജു, പി.​സ​ജി​ത് കു​മാ​ർ, ഡ്രൈ​വ​ർ​മാ​രാ​യ യ​ഹി​യ, കെ.​എം.​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് ഗ്രാ​നൈ​റ്റ് പി​ടി​കൂ​ടി​യ​ത്.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി​യി​ൽ ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​മു​ട്ടി പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി വാ​ക​ച്ചാ​ലി​ൽ വീ​ട്ടി​ൽ യാ​സീ​ൻ (29), വെ​ള്ളി​യ​ഞ്ചേ​രി​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് വെ​ള്ളി​യ​ഞ്ചേ​രി സ്വ​ദേ​ശി പി​ലാ​യ​ത്തൊ​ടി വീ​ട്ടി​ൽ മ​ൻ​ഹ​ർ ഹു​സൈ​ൻ (19), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബൈ​ക്കി​ടി​ച്ച് ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി തൂ​ളി​യ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് കാ​മി​ൽ (19), ചെ​മ്മാ​ണി​യോ​ട് വ​ച്ച് ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി വേ​ങ്ങൂ​ർ സ്വ​ദേ​ശി വെ​ണ്ണേ​കോ​ട്ട് വീ​ട്ടി​ൽ മ​സ്ഹൂ​ദ് (19) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.